കേരളം മതനിരപേക്ഷതയുടെ കരുത്തുറ്റ തുരുത്ത്: മുഖ്യമന്ത്രി
മതനിരപേക്ഷതയുടെ കരുത്തുറ്റതുരുത്തായി കേരളം നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊല്ലം : മതനിരപേക്ഷതയുടെ കരുത്തുറ്റതുരുത്തായി കേരളം നിലകൊള്ളുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരു ജാതിക്കതീതമായി ഉയർത്തിപ്പിടിച്ച ആശയങ്ങളാണ് കേരളം ഇന്നും പിന്തുടരുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ശാന്തിക്കും സമാധാനത്തിനും ഗുരുവിനോട് കടപ്പെട്ടിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണഗുരു പ്രതിമയുടെ ശില്പി ഉണ്ണി കാനായിയെ ചടങ്ങിൽ അദ്ദേഹം ആദരിച്ചു.
മത്സ്യബന്ധനം, സാംസ്‌കാരികം, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തി. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ, എം. മുകേഷ് എം.എൽ.എ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, ജില്ലാ കലക്ടർ എൻ. ദേവിദാസ്, ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ആശ്രാമം വാർഡ് കൗൺസിലർ കുരുവിള ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.