കൊല്ലം ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം : സംസ്ഥാന ബാലാവകാശ കമ്മിഷൻ കേസെടുത്തു

കൊല്ലം ചടയമംഗലം കുരിയോട് 13 കാരനെ രണ്ടാനച്ഛൻ ക്രൂരമായി  മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യ ലഹരിയിലായിരുന്ന രണ്ടാനച്ഛൻ രാജേഷ് അതിക്രമം കാണിച്ചുവെന്നാണ് വാർത്ത.

 

കൊല്ലം : കൊല്ലം ചടയമംഗലം കുരിയോട് 13 കാരനെ രണ്ടാനച്ഛൻ ക്രൂരമായി  മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. മദ്യ ലഹരിയിലായിരുന്ന രണ്ടാനച്ഛൻ രാജേഷ് അതിക്രമം കാണിച്ചുവെന്നാണ് വാർത്ത. സംഭവത്തിൽ കൊല്ലം റൂറൽ എസ് പി,  ചടയമംഗലം എസ് എച്ച് ഒ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരിൽ നിന്ന് കമ്മിഷൻ വിശദീകരണം തേടി