കൊല്ലത്ത് കനാൽ തകർന്നു ; വൻ കൃഷിനാശം, ബൈക്കും ഓട്ടോറിക്ഷയും ഒഴുകിപ്പോയി

 ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോ റിക്ഷയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30 ഓടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം. 
 

 കൊല്ലം: ഓടനാവട്ടം കളപ്പിലയിൽ കനാൽ തകർന്ന് വൻ കൃഷിനാശം. രണ്ട് ബൈക്കും ഒരു ഓട്ടോ റിക്ഷയും ഒഴുകിപ്പോയി. ഞായറാഴ്ച രാത്രി 8.30 ഓടെ കളപ്പില വേട്ടക്കോട് നിരപ്പ് വിളയിലായിരുന്നു സംഭവം. 

ഓയൂർ കൊട്ടിയം ഭാഗത്തേക്കും ചെന്നാപ്പാറ, കളപ്പില, നിരപ്പുവിള എന്നിവിടങ്ങളിലും വെള്ളമെത്തിക്കുന്ന കനാലിന്റെ നൂറു മീറ്ററോളം ഭാഗമാണ് തകർന്നത്. ഇതോടെ വെള്ളത്തിന്റെ ഗതി മാറി സമീപത്തെ വയലിലേക്ക് ശക്തിയോടെ കുത്തി ഒഴുകി. സമീപത്ത് വീടുകൾ കുറവായതിനാൽ വൻ ദുരന്തം ഒഴിവായി.