ഫാഷന്‍ ഡിസൈനറാകാൻ ആഗ്രഹമുണ്ടോ? 

ജില്ലയിൽ ബി എസ് എസ് ജില്ലാ കേന്ദ്രത്തില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. വനിതകൾക്കാണ് കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം
 



കൊല്ലം  :ജില്ലയിൽ ബി എസ് എസ് ജില്ലാ കേന്ദ്രത്തില്‍ വിവിധ തൊഴില്‍ പരിശീലന കോഴ്‌സുകൾ സംഘടിപ്പിക്കുന്നു. വനിതകൾക്കാണ് കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം. ഡ്രസ് മേക്കിങ് ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്, കട്ടിംഗ് ആന്‍ഡ് ടൈലറിംഗ്, വിവിധതരം എംബ്രോയ്ഡറികള്‍, ഫാബ്രിക്ക് പെയിന്റിംഗ്, ഫ്‌ളവര്‍ ടെക്‌നോളജി ആന്‍ഡ് ഹാന്റിക്രാഫ്റ്റ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വനിതകൾ പ്രോഗ്രാം ഓഫീസര്‍, ഭാരത് സേവക്ക് സമാജ്, ഹൈസ്‌കൂള്‍ ജംഗ്ഷന്‍- കോട്ടമുക്ക് റോഡ്, കൊല്ലം -13 എന്നീ വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. മാര്‍ച്ച് 16 നാണ് അപേക്ഷ നൽകാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 0474 2797478, 9497130290, 9495195380 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.