നിയമസഭാ തിരഞ്ഞെടുപ്പ്: കൊല്ലം ജില്ലയിൽ 59 സ്ഥാനാർത്ഥികൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ മത്സര രംഗത്ത് 59 സ്ഥാനാർത്ഥികൾ. കരുനാഗപ്പള്ളി- 5, ചവറ- 3, കുന്നത്തൂർ- 5, കൊട്ടാരക്കര- 6, പത്തനാപുരം- 7, പുനലൂർ- 6, ചടയമംഗലം- 6,
കൊല്ലം : നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചപ്പോൾ മത്സര രംഗത്ത് 59 സ്ഥാനാർത്ഥികൾ. കരുനാഗപ്പള്ളി- 5, ചവറ- 3, കുന്നത്തൂർ- 5, കൊട്ടാരക്കര- 6, പത്തനാപുരം- 7, പുനലൂർ- 6, ചടയമംഗലം- 6, കുണ്ടറ- 6, കൊല്ലം – 5, ഇരവിപുരം- 5, ചാത്തന്നൂർ- 5 എന്നിങ്ങനെയാണ് ഓരോ മണ്ഡലത്തിലും മത്സര രംഗത്തുള്ളവരുടെ എണ്ണം. ഓരോ സ്ഥാനാർത്ഥിക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും അനുവദിച്ചു. മണ്ഡലം, മത്സരിക്കുന്ന സ്ഥാനാർത്ഥികളും പാർട്ടിയും, ചിഹ്നം എന്നീ ക്രമത്തിൽ താഴെ നൽകുന്നു.
കരുനാഗപ്പള്ളി: 1. വി എസ് ജിതിൻ ദേവ് (ബി ജെ പി) – താമര, 2. അഡ്വ. എം എസ് താര (സി പി ഐ)- അരിവാളും നെൽക്കതിരും, 3. സി ആർ മഹേഷ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ, 4. ട്വിങ്കിൾ പ്രഭാകരൻ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ-കമ്യൂണിസ്റ്റ്) – ബാറ്ററി ടോർച്ച്, 5. ലത്തീഫ് (എസ് ഡി പി ഐ) – കത്രിക.
ചവറ: 1. കെ. ആർ രാജേഷ് (ബി ജെ പി)- താമര, 2. ഷിബു ബേബി ജോൺ (ആർ എസ് പി) – മൺവെട്ടിയും മൺകോരിയും, 3. ഡോ. സുജിത് വിജയൻ പിള്ള (സ്വതന്ത്രൻ)- ടെലിഫോൺ.
കുന്നത്തൂർ: 1.ഉല്ലാസ് കോവൂർ (ആർ എസ് പി) - മൺവെട്ടിയും മൺകോരിയും, 2. രാജി പ്രസാദ് (ബി ജെ പി) - താമര, 3. കോവൂർ കുഞ്ഞുമോൻ (കേരള റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി- ലെനിനിസ്റ്റ് മാർക്സിസ്റ്റ്) – ബാറ്ററി ടോർച്ച്, 4. ടി. ശശിധരൻ (എസ് യു സി ഐ – കമ്യൂണിസ്റ്റ്) - മേശ, 5. മാന്തറ വേലായുധൻ (സ്വതന്ത്രൻ) – ടെലിവിഷൻ.
കൊട്ടാരക്കര: 1. അഡ്വ. പി ഐഷ പോറ്റി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)- കൈ, 2. കെ എൻ ബാലഗോപാൽ (സി പി ഐ എം)- ചുറ്റിക അരിവാൾ നക്ഷത്രം, 3. മാമച്ചൻ ഡാനിയേൽ (ആം ആദ്മി പാർട്ടി)- ചൂല്. 4. ആർ രശ്മി (ബി ജെ പി) – താമര, 5. വിൽഫ്രഡ് സഖറിയാസ് (ബി എസ് പി) – ആന, 6. ജി സുരേഷ് S/o ടി.പി ഗോപാലകൃഷ്ണ പിള്ള (ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ)- ടെലിവിഷൻ.
പത്തനാപുരം: 1. ജ്യോതികുമാർ ചാമക്കാല (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - കൈ, 2. വിപിൻ കണികോനത്ത് (ബി എസ് പി) – ആന. 3. അനിൽ പിള്ള (ട്വന്റി ട്വന്റി) - ചക്ക, 4. കെ ബി ഗണേഷ്കുമാർ (കേരള കോൺഗ്രസ്- ബി) – ടെലിവിഷൻ, 5. അനീഷ് കിളിമാനൂർ (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി) – നകാരം (Nagara), 6. എൻ. പി ഗണേഷ്കുമാർ S/o പരമു (സ്വതന്ത്രൻ) - ബുക്ക്, 7. എം. ജ്യോതിഷ്കുമാർ (സ്വതന്ത്രൻ) – ബാറ്റ്.
പുനലൂർ: 1. സി അജയപ്രസാദ് (സി പി ഐ) – ധാന്യക്കതിരും അരിവാളും, 2. ജോസ് സാരാനാഥ് (ബി എസ് പി) - ആന, 3. നൗഷാദ് യൂനുസ് (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) - ഏണി, 4. നെടുമൺകാവ് ഗോപാലകൃഷ്ണൻ (ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ) – ടെലിവിഷൻ, 5. കെ മഹേഷ് (എസ് യു സി ഐ, കമ്മ്യൂണിസ്റ്റ്) – ബാറ്ററി ടോർച്ച്, 6. അഡ്വ. രഘുനാഥ് കമുകുംചേരി (ട്വന്റി-ട്വന്റി) - ചക്ക.
ചടയമംഗലം: 1. ആർ എസ് അരുൺരാജ് (ബി ജെ പി)-താമര 2. ജെ ചിഞ്ചുറാണി (സി പി ഐ)-അരിവാളും ധാന്യകതിരും 3. എം എം നസീർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 4. അജി കടശ്ശേരി (ഡെമോക്രാറ്റിക് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ് പാർട്ടി)-ഓടക്കുഴൽ 5. ഷറഫാത്ത് മല്ലം (എസ് ഡി പി ഐ)-കത്രിക 6. ജി. ജയൻ മൂൺലൈറ്റ് ചിതറ (സ്വതന്ത്രൻ)-ടെലിവിഷൻ.
കുണ്ടറ: 1. ലതിക ബാലകൃഷ്ണൻ (ബി.എസ്.പി) – ആന, 2. പി സി വിഷ്ണുനാഥ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) - കൈ, 3. എസ് എൽ സജികുമാർ (സി പി ഐ- എം) - ചുറ്റിക അരിവാൾ നക്ഷത്രം, 4. ഡോ. റോബിൻ രാധാകൃഷ്ണൻ (ബി ജെ പി) – താമര, 5. ആർ രാഹുൽ (എസ് യു സി ഐ-സി) – ബാറ്ററി ടോർച്ച്, 6. റിയാസ് കണ്ണനല്ലൂർ (സ്വതന്ത്രൻ)– കത്രിക.
കൊല്ലം: 1. എസ് ജയമോഹൻ (സി.പി.ഐ-എം) – ചുറ്റികയും അരിവാളും നക്ഷത്രവും, 2. ഡോ. പ്രതാപ് കുമാർ എൻ (ബി ജെ പി) - താമര, 3. അഡ്വ. ബിന്ദു കൃഷ്ണ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ, 4. അഡ്വ. എൽ ആർ സിനു (ആം ആദ്മി പാർട്ടി) – ചൂല്, 5. മൈലാട് സുധൻ (ബി എസ് പി) – ആന.
ഇരവിപുരം: 1. എം നൗഷാദ് (സി പി ഐ-എം) – ചുറ്റിക അരിവാൾ നക്ഷത്രം. 2. അഡ്വ. വിഷ്ണുമോഹൻ (ആർ എസ് പി) – മൺവെട്ടിയും മൺകോരിയും, 3. സജി ഡി ആനന്ദ് (ഭാരത ധർമ ജന സേന)- തെങ്ങിൻ തോട്ടം, 4. എ നൗഷാദ് S/o അലിയാര് കുഞ്ഞ് (സ്വതന്ത്രൻ)- ഡിഷ് ആന്റിന. 5. എസ് ആർ ഫിറോസ് (സ്വതന്ത്രൻ)- വജ്രം.
ചാത്തന്നൂർ: 1. അരുൺ ചാത്തന്നൂർ (ആം ആദ്മി പാർട്ടി) - ചൂൽ, 2. ബി ബി ഗോപകുമാർ (ബി ജെ പി) - താമര, 3. അഡ്വ. ആർ രാജേന്ദ്രൻ (സി പി ഐ) - ധാന്യക്കതിരും അരിവാളും, 4. സൂരജ് രവി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) – കൈ, 5. സിന്ധു പുത്തൻകുളം (ഡെമോക്രറ്റിക് ഹ്യൂമൻ റൈറ്സ് മൂവ്മെന്റ് പാർട്ടി) – ഓടക്കുഴൽ.