ഇടുക്കി ഉപ്പുതറയില്‍ അയല്‍വാസികള്‍ മര്‍ദിച്ച യുവാവ് മരിച്ചു

ഉപ്പുതറയില്‍ അയല്‍വാസികളുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം സ്വദേശി ജനീഷാണ് (43) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം.

 

ഇടുക്കി: ഉപ്പുതറയില്‍ അയല്‍വാസികളുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. മാട്ടുത്താവളം സ്വദേശി ജനീഷാണ് (43) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു മരണം.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അയല്‍വാസികള്‍ ചേര്‍ന്ന് ജനീഷിനെ മര്‍ദിച്ചത്. സംഭവത്തില്‍ അയല്‍വാസികളായ ബിബിന്‍, മാതാവ് എല്‍സമ്മ എന്നിവരെ പോലീസ് കേസെടുത്തിട്ടുണ്ട്.