കൊല്ലം രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു
രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിന്മേൽ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. സംഭവം നടക്കുമ്പോൾ പ്രദീപ് കുമാറും ഭാര്യയും കാറിലുണ്ടായിരുന്നു.
Nov 2, 2024, 20:39 IST
കൊല്ലം: രാമൻകുളങ്ങരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. മരുത്തടി കന്നിന്മേൽ സ്വദേശി പ്രദീപ് കുമാറിന്റെ കാറിനാണ് തീപിടിച്ചത്. സംഭവം നടക്കുമ്പോൾ പ്രദീപ് കുമാറും ഭാര്യയും കാറിലുണ്ടായിരുന്നു.
കാറിന്റെ മുൻവശത്ത് നിന്നും പുക ഉയരുന്നത് കണ്ട് ഇരുവരും പുറത്തിറങ്ങിയതിനാലാണ് വൻ അപകടം ഒഴിവായത്. പിന്നാലെ അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.
സമീപത്ത് കെഎസ്ഇബി ട്രാൻസ്‌ഫോർമർ ഉണ്ടായിരുന്നതിനാൽ ശ്രദ്ധയോടെയാണ് തീ അണച്ചത്. വാഹനം പൂർണമായും കത്തി നശിച്ച നിലയിലാണ്.