ഖേലോ ഇന്ത്യ ട്രയിനർ/മെന്റർ തസ്തികയിൽ നിയമനം

സംസ്ഥാന തല ഖേലോ ഇന്ത്യ (റോവിംങ്) സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി ട്രയിനർ /മെന്റർ (പാസ്റ്റ് ചാമ്പ്യൻ അത്‌ലറ്റ്സ്) തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു.

 

സംസ്ഥാന തല ഖേലോ ഇന്ത്യ (റോവിംങ്) സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി ട്രയിനർ /മെന്റർ (പാസ്റ്റ് ചാമ്പ്യൻ അത്‌ലറ്റ്സ്) തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു.

സെപ്റ്റംബർ 24 ബുധനാഴ്ച രാവിലെ 10 ന് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ഇതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.  താൽപര്യമുള്ള  ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ:- 0477-2253090.