കാഞ്ഞങ്ങാട് കാറിൽ കടത്തുകയായിരുന്ന ഗോവൻ മദ്യവുമായി യുവാവ് അറസ്റ്റിൽ

കാറിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണ്ണാടക, ഗോവൻ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി കെ. എ. രവി കിരണിനെ(38) യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ.അശ്വിനും സംഘവും അറസ്റ്റു ചെയ്തത്.

 

 
കാഞ്ഞങ്ങാട് :കാറിൽ കടത്തുകയായിരുന്ന 103.68 ലിറ്റർ കർണ്ണാടക, ഗോവൻ മദ്യവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി കെ. എ. രവി കിരണിനെ(38) യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി.കെ.അശ്വിനും സംഘവും അറസ്റ്റു ചെയ്തത്. കാസർഗോഡ് നീർച്ചാലിൽ വെച്ചാണ്കെ .എൽ. 57 .എ .5775 നമ്പർ സ്വിഫ്റ്റ്കാറിൽ കടത്തി കൊണ്ടുവന്ന 103.68 ലിറ്റർ കർണ്ണാടക , ഗോവൻ മദ്യവു മായി പ്രതി പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കാർകസ്റ്റഡിയിലെടുത്തു. 

കാസർഗോഡ് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും കാസർഗോഡ് എക്സൈസ് ഇന്റലിജൻസ് ബ്യൂറോയിലെ ഉദ്യോഗസ്ഥരും ഒരു മാസത്തോളമായി പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു.പരിശോധനയിൽഅസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ വിനോദൻ കെ വി , ഗ്രേഡ്അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർദിവാകരൻ എൻ വി, ഇൻ്റലിജൻസ് ബ്യൂറോ യിലെ പ്രിവൻറ്റീവ് ഓഫീസർ സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനുരാഗ് എം , ശ്യാംജിത്ത് എം , നിഖിൽ വി , വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സ്വാതി യു , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൈക്കിൾ ജോസഫ് എന്നിവരും ഉണ്ടായിരുന്നു.