ഉദുമയിൽ രാസലഹരി വിൽപ്പന യുവാവ് അറസ്റ്റിൽ
ഉദുമയിൽമെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ബേവൂരി പി എം മൻസിലിൽ മുഹമ്മദ് റാസിഖാണ് (29) പിടിയിലായത്.
Apr 24, 2025, 01:26 IST
കാഞ്ഞങ്ങാട്: ഉദുമയിൽമെത്താഫിറ്റമിനുമായി യുവാവ് അറസ്റ്റിൽ. ബേവൂരി പി എം മൻസിലിൽ മുഹമ്മദ് റാസിഖാണ് (29) പിടിയിലായത്.
എക്സൈസ് നർകോട്ടിക് സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതി വീട്ടിൽ മയക്കുമരുന്ന് വില്പന നടത്തുന്നുവെന്ന പരാതിയിലാണ് അന്വേഷണം നടത്തിയത്. ഇയാളിൽ നിന്ന് 17.23 ഗ്രാം മെത്താഫിറ്റമിനാണ് കണ്ടെത്തിയത്.