കാസർകോട് ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം

ദേലംപാടി പാണ്ടി ബളവന്തടുക്കയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്ക മായിലാംകോട്ട ഹൗസിലെ മുഹമ്മദ് നൗഫൽ (30) ആണ് മരിച്ചത്.

 

 കാസർകോട് : ദേലംപാടി പാണ്ടി ബളവന്തടുക്കയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്ക മായിലാംകോട്ട ഹൗസിലെ മുഹമ്മദ് നൗഫൽ (30) ആണ് മരിച്ചത്.

ഇന്നലെ രാത്രി 7:30 ഓടെ പാണ്ടി ബളവന്തടുക്കയിലെ ഭാര്യവീട്ടിൽ എത്തിയപ്പോഴാണ് അപകടം. ഉടൻ മുള്ളേരിയ സഹകരണ മെഡിക്കൽ സെന്ററിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തിരുവനന്തപുരത്തെ ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്നു. അറബിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: സുഹ്റ. രണ്ടു മക്കളുണ്ട്.