വെസ്റ്റ് എളേരി ബേബി ജോൺ മെമ്മോറിയൽ ഗവ. ഐ.ടി.ഐ യിൽ ഇൻസ്ട്രക്ടർ നിയമനം

വെസ്റ്റ് എളേരി ബേബി ജോൺ മെമ്മോറിയൽ ഗവ. (വനിത) ഐ.ടി.ഐ യിൽ ഡെസ്‌ക്ടോപ്പ് ഓപ്പറേറ്റർ ട്രേഡിലേക്ക് എസ്.സി വിഭാഗത്തിൽ നിന്നും ഇൻസ്ട്രക്ടർ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 22 ന് രാവിലെ 11 ന് പ്രിൻസിപ്പാൾ മുമ്പാകെ നടക്കും.

 

കാസർ​ഗോഡ് : വെസ്റ്റ് എളേരി ബേബി ജോൺ മെമ്മോറിയൽ ഗവ. (വനിത) ഐ.ടി.ഐ യിൽ ഡെസ്‌ക്ടോപ്പ് ഓപ്പറേറ്റർ ട്രേഡിലേക്ക് എസ്.സി വിഭാഗത്തിൽ നിന്നും ഇൻസ്ട്രക്ടർ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച്ച 22 ന് രാവിലെ 11 ന് പ്രിൻസിപ്പാൾ മുമ്പാകെ നടക്കും.

യോഗ്യത - യുജിസി അംഗീകൃത സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് /കമ്പ്യൂട്ടർ ആപ്ലിക്കേഷൻ / ഇൻഫർമേഷൻ ടെക്‌നോളജി/ പ്രിന്റിംഗ് ടെക്‌നോളജിയിൽ ബിരുദം / ഡിപ്ലോമ (കുറഞ്ഞത് രണ്ട് വർഷം) കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും, ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ്ങിലും ഒരു വർഷത്തെ/ രണ്ട് വർഷത്തെ പരിചയം. അല്ലെങ്കിൽ ഡെസ്‌ക്‌ടോപ്പ് പബ്ലിഷിംങ്ങിലും ഓപ്പറേറ്റർ ട്രേഡിലുളള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് / നാഷണൽ അപ്രന്റിസ് ഷിപ്പ് സർട്ടിഫിക്കറ്റ് മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.