കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലിൽ ട്യൂഷൻ അധ്യാപക ഒഴിവ്‌

 കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലിൽ ( ആൺകുട്ടികളുടെ  ) ഹൈസ്‌കൂൾ തലത്തിൽ നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയത്തിൽ  ട്യൂഷൻ അധ്യാപക   ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 

കാസർകോട് :  കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ദേലമ്പാടി പ്രീമെട്രിക് ഹോസ്റ്റലിൽ ( ആൺകുട്ടികളുടെ  ) ഹൈസ്‌കൂൾ തലത്തിൽ നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ് വിഷയത്തിൽ  ട്യൂഷൻ അധ്യാപക   ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
   
തൊഴിൽ രഹിതരായ ബിരുദ-ബിരുദാനന്തര ബിരുദധാരികൾക്ക് അപേക്ഷിക്കാം.     ബി.എഡ് യോഗ്യത ഉള്ളവർക്കും പരിസരവാസികൾക്കും മുൻഗണന.    6000 രൂപ  പ്രതിമാസ ഹോണറേറിയം ലഭിക്കും.രാവിലെയോ വൈകുന്നേരമോ ആയി മാസത്തിൽ 20 മണിക്കൂറാണ് ക്ലാസ്സെടുക്കേണ്ടത്.

   താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ  അപേക്ഷ  ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ജൂൺ 17 നകം    കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന  പട്ടികജാതി വികസന ഓഫീസിൽ സമർപ്പിക്കണം.