കാസറഗോഡ്  സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം -35-ാം വാർഷികം ആഘോഷിച്ചു

കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയതിൻ്റെ 35-ാം വാർഷികം  ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് ഗവഃ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു . തദ്ദേശ സ്വയം ഭരണ വകുപ്പ് കാസറഗോഡ് ജില്ലാ അസിസ്റ്റൻ്റ് ഡയറക്‌ടർ എൻ മനോജ് ഉദ്ഘാടനം ചെയ്തു .കാസറഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു .
 

  
കാസറഗോഡ്  : കേരളം സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നടത്തിയതിൻ്റെ 35-ാം വാർഷികം  ജില്ലാ സാക്ഷരതാ മിഷൻ്റെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് ഗവഃ ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു . തദ്ദേശ സ്വയം ഭരണ വകുപ്പ് കാസറഗോഡ് ജില്ലാ അസിസ്റ്റൻ്റ് ഡയറക്‌ടർ എൻ മനോജ് ഉദ്ഘാടനം ചെയ്തു .കാസറഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു .

ജില്ലാ സാക്ഷരതാ മിഷൻ കോ ഓർഡിനേറ്റർ സി അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു . സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ പപ്പൻ കുട്ടമത്ത് , കെ വി രാഘവൻ മാസ്റ്റർ , കെ വി വിജയൻ മാസ്റ്റർ , പി പി രാജൻ , സി പി വി വിനോദ് കുമാർ തുല്യതാ അദ്ധ്യാപിക കെ സരിത , ഓഫീസ് സ്റ്റാഫ് എൻ കെ ലക്ഷ്‌മി ,  കാഞ്ഞങ്ങാട് നഗര സഭ മുൻ നോഡൽ പ്രേരക് ആയിഷ , റിയ പോൾ , പ്രേരക് എം ഗീത എന്നിവർ പ്രസംഗിച്ചു പ്രേരക് വി രജനി നന്ദി പറഞ്ഞു .