ഏഴ്ലക്ഷത്തിൻ്റെ എം.ഡി.എം.എ യുമായി മൂന്നംഗ സംഘം കാസർകോട് കാലിക്കടവിൽ അറസ്റ്റിൽ
ഏഴ്ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി എത്തിയ മൂന്നംഗ സംഘത്തെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ സ്വദേശികളായ പി.എ അബ്ദുൾ സലാം , കെ.എച്ച് മുഹമ്മദ് ഹുസൈൻ പി.എ അബ്ബാസ് എന്നിവരാണ് പിടിയിലായത്.
ചെറുവത്തൂർ: ഏഴ്ലക്ഷം രൂപ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി എത്തിയ മൂന്നംഗ സംഘത്തെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പെരുമ്പാവൂർ സ്വദേശികളായ പി.എ അബ്ദുൾ സലാം , കെ.എച്ച് മുഹമ്മദ് ഹുസൈൻ പി.എ അബ്ബാസ് എന്നിവരാണ് പിടിയിലായത്.
ചന്തേര എസ്.ഐ.പി. മനു. ചെറിയാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാലിക്കടവ് ദേശീയപാതയ്ക്ക് സമീപത്ത് നടത്തിയ പരിശോധനയിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
പ്രതികളിൽ നിന്ന് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. പ്രതികൾക്ക് വൻ ലഹരി വിൽപ്പന സംഘവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് ചന്തേര പൊലിസ് പറഞ്ഞു.