മംഗൽപ്പാടി പഞ്ചായത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനം

മംഗൽപാടി ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഹരിതകർമസേന വാഹനത്തിലേക്ക് ഡ്രൈവർ എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് യോഗ്യരായ മുൻപരിചയമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 28 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും.

 

കാസർ​ഗോ‍ഡ് :  മംഗൽപാടി ഗ്രാമപഞ്ചായത്തിൽ പ്രൊജക്ട് അസിസ്റ്റന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്, ഹരിതകർമസേന വാഹനത്തിലേക്ക് ഡ്രൈവർ എന്നീ തസ്തികകളിലെ താത്കാലിക ഒഴിവിലേക്ക് യോഗ്യരായ മുൻപരിചയമുള്ള ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബർ 28 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, മുൻപരിചയം തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഗ്രാമപഞ്ചായത്ത് ഓഫീസിൽ മുമ്പ് ജോലി ചെയ്തവർക്ക് മുൻഗണന നൽകും. ഫോൺ- 04998- 240221. ഇ-മെയിൽ- secmangalpadygp@gmail.com.

പ്രൊജക്ട് അസിസ്റ്റന്റ് യോഗ്യത - സംസ്ഥാന സാങ്കേതിക പരീക്ഷാകൺട്രോളർ, സാങ്കേതിക വിദ്യാഭ്യാസബോർഡ് നടത്തുന്ന 3 വർഷത്തെഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ്(ഡിസിപി) ഡിപ്ലോമ ഇൻ കംപ്യൂട്ടർആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ്മാനേജ്മെന്റ് പാസ്സായിരിക്കണം.അല്ലെങ്കിൽകേരളത്തിലെ സർവ്വകലാശാലകൾഅംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരുവർഷത്തിൽ കുറയാതെയുള്ള അംഗീകൃതഡിപ്ലോമ ഇൻ കംപ്യൂട്ടർആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ്ഡിപ്ലോമ ഇൻ കംപ്യൂട്ടർആപ്ലിക്കേഷനോ പാസായിരിക്കണം.പ്രായ പരിധി 18 - 30.പട്ടികജാതി പട്ടികവർഗ്ഗവിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ്അനുവദിക്കും.

ടെക്നിക്കൽ അസിസ്റ്റന്റ്‌ യോഗ്യത -സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐ.എച്ച്. ആർ.ഡി, കേരള സർക്കാർനൽകുന്ന കംപ്യൂട്ടർ എഞ്ചിനീയറിംഗ്,കംപ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ്, ഇൻഫർമേഷൻ ടെക്നോളജി ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ഏതെങ്കിലും ബിരുദം നേടിയ ശേഷംഏതെങ്കിലും സർവകലാശാല,ടെക്നിക്കൽ ഏഡ്യൂക്കേഷൻ കൺട്രോളർ, ഐ. എച്ച്. ആർ.ഡി,  എൽ ബി എസ്‌സെന്റർ ഫോർ സയൻസ് ആന്റ്‌ ടെക്നോളജിയിൽ നിന്നുള്ള 3 സെമസ്റ്ററിൽ കുറയാത്ത മുഴുവൻ സമയ പി ജി ഡി സി എ,പിഡി.എസ്. ഇ.അല്ലെങ്കിൽകംപ്യൂട്ടർ അപ്ലിക്കേഷനിൽ ബിരുദം (ബിസി എ)അല്ലെങ്കിൽ ഭാരത സർക്കാറിന്റെ ഡിഒഇഎസിസി-ൽനിന്നുള്ള എ/ബി ലെവൽ സർട്ടിഫിക്കറ്റ്അല്ലെങ്കിൽബിടെക്, ബി. എസ്. സി. കംപ്യൂട്ടർസയൻസ്അല്ലെങ്കിൽ ഇലക്ട്രോണിക് ഡാറ്റാ പ്രൊസസിംഗിലും കംപ്യൂട്ടർ അപ്ലിക്കേഷനിലുമുള്ള ബിരുദം.പ്രായപരിധി 18 - 35പട്ടികജാതി പട്ടിക വർഗ്ഗവിഭാഗക്കാർക്ക് മൂന്ന്‌ വർഷത്തെ ഇളവ് അനുവദിക്കും .

ഡ്രൈവർ(ഹരിതകർമസേന വാഹനത്തിലേക്ക്)യോഗ്യത- ഏഴാം ക്ലാസ് പാസ്സായിരിക്കണം. ലൈറ്റ്ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിന്അനുവദിച്ചുക്കൊണ്ടുള്ളതും ചുരുങ്ങിയത് മൂന്ന്‌ വർഷമായി പ്രാബല്യത്തിലുള്ളതുമായനിലവിലുള്ള സാധുവായ ഡ്രൈവിംഗ്‌ലൈസൻസ് ഉണ്ടായിരിക്കണം. ഹെവിഡ്യൂട്ടി ലൈസൻസ് ഉള്ളവർക്ക് മുൻഗണന.പ്രായം 18 - 41. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന്‌ വർഷത്തെ ഇളവ് അനുവദിക്കും.