കാസർകോട് ഗവ. കോളേജിൽ അധ്യാപക ഒഴിവ്
കാസർകോട് ഗവ. കോളേജിൽ അറബിക് വിഷയത്തിൽ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂൺ 29ന് രാവിലെ 10.30ന് നടക്കും. യോഗ്യത- 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും.
Jun 26, 2026, 20:06 IST
കാസർകോട് : കാസർകോട് ഗവ. കോളേജിൽ അറബിക് വിഷയത്തിൽ അധ്യാപക ഒഴിവിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച്ച ജൂൺ 29ന് രാവിലെ 10.30ന് നടക്കും. യോഗ്യത- 55 ശതമാനം മാർക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും.
നെറ്റ് യോഗ്യരായവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.
ഫോൺ- 04994 256027.