കാസര്‍കോട് ഗവ. കോളേജില്‍  അധ്യാപക ഒഴിവ്

 

കാസര്‍കോട്  : കാസര്‍കോട് ഗവ. കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ 26ന് രാവിലെ 11ന് നടക്കും.

 യോഗ്യത  55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദാനന്തര ബിരുദവും നെറ്റും. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരേയും പരിഗണിക്കും. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 04994 256027.