മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ  അധ്യാപക നിയമനം

മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ  മലയാളം, ഹിന്ദി, കന്നഡ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നാലിന് രാവിലെ 10.30ന് ഹിന്ദി, 11ന് മലയാളം, 11.30 കന്നഡ വിഷയങ്ങളിൽ കൂടിക്കാഴ്ച്ച നടത്തും. 

 

കാസർ​ഗോട് :മഞ്ചേശ്വരം ജി.പി.എം ഗവ. കോളേജിൽ  മലയാളം, ഹിന്ദി, കന്നഡ വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നാലിന് രാവിലെ 10.30ന് ഹിന്ദി, 11ന് മലയാളം, 11.30 കന്നഡ വിഷയങ്ങളിൽ കൂടിക്കാഴ്ച്ച നടത്തും. 

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് കൂടിക്കാഴ്ച്ചയിൽ പങ്കെടുക്കാം.  ബന്ധപ്പെട്ട വിഷയങ്ങളിൽ യുജിസി നെറ്റ്, പി.എച്ച്.ഡി ആണ് യോഗ്യത.  ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ 55ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഫോൺ - 9188900214.