എസ്.ടി കുടുംബങ്ങള്‍ക്ക് തേനീച്ചക്കൂടുകള്‍ വിതരണം ചെയ്തു
പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ സ്വയംതൊഴില്‍/വരുമാന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 14 എസ്.ടി കുടുംബങ്ങള്‍ക്ക് തേനീച്ചക്കൂടുകളും തേനീച്ച കോളനികളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ ഷമീം ഫിദ വിതരണോദ്ഘാടനം നിര്‍വഹിച്ചു.
Oct 24, 2026, 15:30 IST
കാസർഗോട് : പുത്തിഗെ ഗ്രാമപഞ്ചായത്തില്‍ സ്വയംതൊഴില്‍/വരുമാന പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത 14 എസ്.ടി കുടുംബങ്ങള്‍ക്ക് തേനീച്ചക്കൂടുകളും തേനീച്ച കോളനികളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയിഷ ഷമീം ഫിദ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു. ആറ് വീതം തേനീച്ച കോളനികള്‍, സ്റ്റാന്‍ഡ്, സ്മോക്കര്, ഹണി എക്സ്ട്രാക്ടര്‍ എന്നിവയുള്‍പ്പെടെ അനുബന്ധ സാമഗ്രികള്‍ അടക്കമാണ് വിതരണം ചെയ്തത്.