കാസര്‍കോടിന്റെ 27ാമത്തെ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു
കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. രാവിലെ കളക്ടറേറ്റിലെത്തിയ ശ്രീധന്യ സുരേഷ് ഐ.എ.എസിനെ എ.ഡി.എം പി.ഉദയകുമാറിന്റെ നേതൃത്വത്തില്‍ വരവേറ്റു.
കാസര്‍കോട് : കാസര്‍കോട് ജില്ലയുടെ ഇരുപത്തിയേഴാമത്തെ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു. രാവിലെ കളക്ടറേറ്റിലെത്തിയ ശ്രീധന്യ സുരേഷ് ഐ.എ.എസിനെ എ.ഡി.എം പി.ഉദയകുമാറിന്റെ നേതൃത്വത്തില്‍ വരവേറ്റു. കളക്ടറുടെ ചേമ്പറില്‍ ജില്ലാകളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. ഔദ്യോഗിക ചുമതല കൈമാറുന്ന രേഖകളില്‍ ഒപ്പിട്ടു. തുടര്‍ന്ന് ശ്രീധന്യ സുരേഷ് ജില്ലാ കളക്ടറായി ചുമതലയേറ്റു. എ.ഡി.എം പി. ഉദയകുമാര്‍ ഡപ്യൂട്ടി കളക്ടര്‍മാര്‍മാരായ കെ.ശ്രീകുമാര്‍, ആര്‍.രാരാരാജ്, എം.വി ബിജിത്ത് , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു.
മലബാറിന്റെ വടക്കേ അറ്റത്തുള്ളതും ഏറ്റവും ഒടുവില്‍ രൂപംകൊണ്ടതുമായ കാസര്‍കോട് ജില്ല ടൂറിസം ഉള്‍പ്പെടെ വിവിധമേഖലകളില്‍ ഒരുപാട് സാധ്യതകളുള്ള ഇടമാണെന്ന് ജില്ലാകളക്ടര്‍ ശ്രീധന്യ സുരേഷ് പറഞ്ഞു. ജില്ലയുടെ പരിമിതികള്‍ മാറ്റാന്‍ തീര്‍ച്ചയായും ശ്രമിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്ക് സപ്തഭാഷാ സംഗമഭൂമിയിലെ എല്ലാ ജനങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിച്ചു.