പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങൾ ലളിതവും സുതാര്യവും: കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ

പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം  ലളിതവും സുതാര്യവുമായ പ്രവർത്തനമാണെന്നും  രാഷ്ട്രീയപാർട്ടികൾക്കും പ്രവർത്തനങ്ങളെ സഹായിക്കാനാകുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷൻ സഞ്ജയ് കുമാർ ഐഎഎസ്.  കാസർകോട്  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ.  

 

കാസർ​ഗോ‍ഡ് : പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണം  ലളിതവും സുതാര്യവുമായ പ്രവർത്തനമാണെന്നും  രാഷ്ട്രീയപാർട്ടികൾക്കും പ്രവർത്തനങ്ങളെ സഹായിക്കാനാകുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷൻ സഞ്ജയ് കുമാർ ഐഎഎസ്.  കാസർകോട്  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ.  

അവലോകന യോഗത്തിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പ ശേഖർ ഐഎഎസ് അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ റ്റി അനീഷ്, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ ബിനു ജോസഫ്,കെ ബാലഗോപാലൻ ,കെ അജേഷ്,വി പി രഘു മണി,എം റമീസ് രാജ, അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ പി വി മുരളി, എ സുരേഷ് കുമാർ,ജി സുരേഷ് ബാബു,പി സജിത്ത്,കെ രമേശൻ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ എൻ ഗോപകുമാർ, കളക്ടറേറ്റ് ഇലക്ഷൻ വിഭാഗം ജൂനിയർ സൂപ്രണ്ട് എ രാജീവൻ ഇലക്ഷൻ വിഭാഗം ക്ലർക്ക് പി.ജി ബിനു കുമാർ എന്നിവർ പങ്കെടുത്തു.