സുരക്ഷിത ബാല്യം സുന്ദര ഭവനം; വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കും

ബാലസൗഹൃദ കേരളം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തി വരുന്ന വലിയ പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളില്‍ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി

 

കാസർകോട് : ബാലസൗഹൃദ കേരളം യാഥാര്‍ത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ കേരളത്തിലുടനീളം നടത്തി വരുന്ന വലിയ പ്രചാര പദ്ധതിയാണ് ബാലസൗഹൃദ കേരളം. കുടുംബങ്ങളില്‍ കുട്ടികളുടെ സുരക്ഷയും വികാസവും ഉറപ്പുവരുത്തുന്നതിനായി കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ 'സുരക്ഷിത ബാല്യം സുന്ദര ഭവനം' എന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ്.

സാമൂഹിക വികസനവും മെച്ചപ്പെട്ട ജീവിത നിലവാരവും പ്രോത്സാഹിപ്പിക്കുവാന്‍ കുട്ടികളുടെ എല്ലാവിധ അവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് മനുഷ്യാവകാശ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെയും മറ്റ് അന്താരാഷ്ട്ര സമ്മേളനങ്ങളുടെയും സാര്‍വ്വദേശീയ പ്രഖ്യാപനങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നു. സ്വന്തം കുടുംബങ്ങളില്‍ പോലും കുട്ടികള്‍ സുരക്ഷിതരല്ലാത്ത പശ്ചാത്തലം കേരള ത്തില്‍ ഉരുത്തിരിഞ്ഞ് വരുന്നതായി വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. കുട്ടികള്‍ക്ക് ഭയരഹിതവുംനിഷ്‌കളങ്കവുമായി ജീവിക്കുവാന്‍ കഴിയുന്ന അവസ്ഥ ഒരുക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിലെ ഓരോ വ്യക്തിക്കുമുണ്ട്.

മാതാപിതാക്കളില്‍ നിന്നോ രക്ഷിതാക്കളില്‍ നിന്നോ ഉണ്ടാകുന്ന അതിക്രമങ്ങള്‍, ലൈംഗികവും അല്ലാത്തതുമായ ചൂഷണങ്ങള്‍, അവഗണനകള്‍ എന്നിവയില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണം ഭരണകൂടം ഉറപ്പ് വരുത്തണം. ബാലനീതി ആക്ട് പ്രകാരം കുട്ടിയുടെ പരിപാലനത്തിനും പരിപോഷണത്തിനും സംരക്ഷണത്തിനുമുള്ള പ്രാഥമിക ഉത്തരവാദിത്തം കുടുംബങ്ങള്‍ക്കുണ്ട്.  

ബാലസൗഹൃദ രക്ഷാകര്‍തൃത്വം പ്രാവര്‍ത്തികമാക്കുവാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, വനിതാ-ശിശു വികസന വകുപ്പ്, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സംയോജിത പ്രവര്‍ത്തനത്തിലൂടെ സാധ്യമാക്കുവാനാണ് ലക്ഷ്യം വെയ്ക്കുന്നത്. കൂടാതെ കുട്ടി കള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീകൃത അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ എന്നിവ തടയുന്നതിനും കുട്ടികള്‍ക്കിടയിലെ ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും, കുട്ടികള്‍ക്കിടയിലെ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതിനും, കുട്ടി കള്‍ക്ക് സൈബര്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള നല്‍കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

ഒരുകോടിയിലധികം വരുന്ന കേരളത്തിലെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം കുടുംബാന്തീരക്ഷങ്ങള്‍ ബാലസൗഹൃദ ഇടങ്ങളാക്കുന്നിനും കുടുംബശ്രീയുടെ സഹകരണത്തോടുകൂടി സമൂഹത്തിന്റെ പ്രാഥമിക ഘടനയായ കുടുംബങ്ങളിലേയ്ക്ക് എത്തിക്കും. ഇതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കുടുംബശ്രീ റിസോഴ്സ് പേഴ്‌സണ്‍മാരെ ഉള്‍പ്പെടുത്തിയാണ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.