മൊഗ്രാലിൽ ബൂത്ത് ലെവൽ ഓഫീസർ പുഴയിൽ ചാടി ജീവനൊടുക്കി: ജോലി സമ്മർദ്ദമെന്ന് ബന്ധുകൾ

മൊഗ്രാൽ പുത്തൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) പുഴയിൽ ചാടി ആത്മഹത്യ ചെയ്തു.

 

കാഞ്ഞങ്ങാട്: മൊഗ്രാൽ പുത്തൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാൽ പാലത്തിന് മുകളിൽ ബൈക്ക് വെച്ചതിന് ശേഷം പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെർക്കള ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനാണ്.

കടുത്തജോലി സമ്മർദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്‌നങ്ങൾ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ജോലിസമ്മർദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ജില്ലാ കളക്ടർ എത്താതെ കാസർകോട ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ അറിയിച്ചു