ബേക്കൽ, പുത്തിഗെ ജില്ലാ പഞ്ചായത്തിലെ രണ്ട് ഡിവിഷനുകളിൽ റീകൗണ്ടിങ് നടക്കും

ബേക്കൽ, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരി ആയ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ  ഉത്തരവിട്ടു. ഡിസംബർ 15ന് രാവിലെ എട്ട് മുതൽ അതേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തന്നെ വോട്ടെണ്ണൽ നടക്കും.

 

കാസർ​ഗോഡ് :  ബേക്കൽ, പുത്തിഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ റീകൗണ്ടിംഗിന് ജില്ലാ പഞ്ചായത്ത് വരണാധികാരി ആയ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ  ഉത്തരവിട്ടു. ഡിസംബർ 15ന് രാവിലെ എട്ട് മുതൽ അതേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തന്നെ വോട്ടെണ്ണൽ നടക്കും. ജില്ലാ കളക്ടർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

നിലവിൽ കാസർകോട് ജില്ലാപഞ്ചായത്തിലെ എഴ് ഡിവിഷനുകളിൽ യു.ഡി.എഫ്, എട്ട് ഡിവിഷനുകളിൽ എൽ.ഡി.എഫ്, ഒരു ഡിവിഷനിൽ എൻ.ഡിഎ ആണ് വിജയിച്ചിരിക്കുന്നത്.