റാണിപുരത്ത് ടൂറിസം കോംപ്ലക്‌സ് തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കും; കാസർ​ഗോട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ

റാണിപുരം ഹിൽ സ്റ്റേഷൻ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധം അടിസ്ഥാന സംവിധാനമൊരുക്കുമെന്ന് റാണിപുരം സന്ദർശിച്ച ജില്ലാ കളക്ടർ ആർജുൻ പാണ്ഡ്യൻ പറഞ്ഞു. 

 

കാസർ​ഗോട് : റാണിപുരം ഹിൽ സ്റ്റേഷൻ കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിധം അടിസ്ഥാന സംവിധാനമൊരുക്കുമെന്ന് റാണിപുരം സന്ദർശിച്ച ജില്ലാ കളക്ടർ ആർജുൻ പാണ്ഡ്യൻ പറഞ്ഞു. 

സഞ്ചാരികൾക്ക് വേണ്ടി നിർമിച്ച ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ടൂറിസം കോംപ്ലക്‌സ് തുറന്നു കൊടുക്കാൻ നടപടി സ്വീകരിക്കും. രാവിലെ ഒരു മണിക്കൂർ നേരത്തേ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും വൈകീട്ട് പ്രവേശനത്തിന്  കൂടുതൽ സമയം അനുവദിക്കുന്നതും പരിശോധിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു.