സി.പി.സി.ആർ.ഐ.യിൽ 'കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങൾ' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു
ഐ.സി.എ.ആർ- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (ICAR-CPCRI) 'കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങൾ' (High quality publications in agriculture) എന്ന വിഷയത്തിൽ ഹിന്ദിയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു
കാസർഗോട് : ഐ.സി.എ.ആർ- കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ (ICAR-CPCRI) 'കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങൾ' (High quality publications in agriculture) എന്ന വിഷയത്തിൽ ഹിന്ദിയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. സി.പി.സി.ആർ.ഐ ഡയറക്ടർ ഡോ.കെ. ബാലചന്ദ്ര ഹെബ്ബാർ അധ്യക്ഷത വഹിച്ചു. തുടർന്ന് ഡയറക്ടർ ഡോ.കെ.ബി. ഹെബ്ബാർ ആമുഖപ്രസംഗം നടത്തി. കാസർകോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ മുഖ്യാതിഥിയായിരുന്നു. സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.എൻ സുബ്രഹ്‌മണ്യൻ സ്വാഗതവും ഔദ്യോഗിക ഭാഷാ വിഭാഗം മെമ്പർ സെക്രട്ടറി എച്ച്. മുരളീകൃഷ്ണ നന്ദിയും പറഞ്ഞു.
സാങ്കേതിക സെഷനുകളിൽ കൃഷിമേഖലയിലെ ഗവേഷണ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും വിദഗ്ധർ ക്ലാസുകൾ നയിച്ചു. ഗവേഷണ പ്രസിദ്ധീകരണങ്ങൾ എന്ന വിഷയത്തിൽ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എസ്. ജയശേഖർ സെമിനാർ അവതരണങ്ങൾ എന്ന വിഷയത്തിൽ (Presentations of articles in seminars) പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. എം.ആർ. മണികണ്ഠൻ ജനപ്രിയ ലേഖനങ്ങൾ സയന്റിസ്റ്റ് ഡോ. ഹിമ ജോൺ പ്രായോഗിക പരിശീലനം (Exercise) കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി നോഡൽ ഓഫീസറും കൺവീനറുമായ ഡോ. ഹിമ ജോൺ സോഷ്യൽ മീഡിയ ആശയവിനിമയം എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് വിഭാഗം മേധാവി ഡോ. കെ. പൊന്നുസാമി ലഘു ആശയവിനിമയങ്ങൾ പ്രിൻസിപ്പൽ സയന്റിസ്റ്റും PME സെൽ ഇൻ-ചാർജുമായ ഡോ. രവി ഭട്ട് സാങ്കേതിക ബുള്ളറ്റിനുകൾ (Technical Bulletins) സീനിയർ സയന്റിസ്റ്റ് ഡോ. എസ്.വി. രമേഷ് എന്നിവർ സംസാരിച്ചു.