മുൻഗണനാ റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാൻ രണ്ട് മാസം സാവകാശം

ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അർഹത നഷ്ടപ്പെട്ടിട്ടും മുൻഗണനാ വിഭാഗത്തിൽ (എ.എ.വൈ/പി.എച്ച്.എച്ച്) ഉൾപ്പെട്ട റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് പിഴയില്ലാതെ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് രണ്ട് മാസം സാവകാശം

 

വയനാട് : ജീവിതസാഹചര്യങ്ങളിലെ മാറ്റം കാരണം അർഹത നഷ്ടപ്പെട്ടിട്ടും മുൻഗണനാ വിഭാഗത്തിൽ (എ.എ.വൈ/പി.എച്ച്.എച്ച്) ഉൾപ്പെട്ട റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർക്ക് പിഴയില്ലാതെ കാർഡുകൾ സ്വമേധയാ സറണ്ടർ ചെയ്യുന്നതിന് രണ്ട് മാസം സാവകാശം അനുവദിച്ചു. ബന്ധപ്പെട്ട രേഖകൾ സഹിതം അതത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ച് റേഷൻ കാർഡുകൾ തരംമാറ്റാം. 

ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ, നാല് ചക്രവാഹനം സ്വന്തമായുള്ളവർ, സർക്കാർ ജീവനക്കാർ, പ്രതിമാസം 25,000 രൂപയ്ക്ക് മുകളിൽ വരുമാനമുള്ളവർ, ആദായനികുതി അടയ്ക്കുന്നവർ എന്നിവർ മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അർഹത പരിശോധിച്ച് കാർഡുകൾ തരംമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണം. ഫോൺ: വൈത്തിരി: 04936 255222, ബത്തേരി: 04936 220213, മാനന്തവാടി: 04935 240252.