പി.ആര്‍.ഡി സിഗ്‌നേച്ചര്‍ സോങ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

 

കാസർകോട് :  സംസ്ഥാന സര്‍ക്കാര്‍ വിവിധ മേഖലകളില്‍ നടപ്പാക്കിയ വികസന നേട്ടങ്ങള്‍ പ്രമേയമാക്കി വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ നവ കേരള സദസ്സ് സിഗ്‌നേച്ചര്‍ സോംഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. കാസര്‍കോട് നിയോജക മണ്ഡലം നവ കേരള സദസിന്റെ വേദിയിലാണ് വീഡിയോ പ്രകാശനം ചെയ്തത്. ടി.കെ.രാജീവ് കുമാര്‍ ആണ് സംവിധാനം  നിര്‍വഹിച്ചത്. ഈണം നല്‍കിയത് ശരത്.