പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന; കാസർ​ഗോഡ്  ജില്ലാ തല അവലോകനം നടത്തി

പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പദ്ധതിയുടെ ജില്ലാ തല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കൊച്ചി ഡി.സി.സി.ഡി ഡയറക്ടർ ഡോ. ഫെമിന അവലോകനം നടത്തി.
 

കാസർ​ഗോഡ് : പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന പദ്ധതിയുടെ ജില്ലാ തല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ കൊച്ചി ഡി.സി.സി.ഡി ഡയറക്ടർ ഡോ. ഫെമിന അവലോകനം നടത്തി. ജില്ലാ കളക്ടർ കെ.ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായ വിവിധ വകുപ്പ് ജില്ലാ മേധാവികൾ പ്രവർത്തന പുരോഗതി അവതരിപ്പിച്ചു.

കാർഷിക ഉദ്പാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണവും സുസ്ഥിര കൃഷിരീതികളും സ്വീകരിക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിന് ശേഷമുള്ള സംഭരണ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ജലസേചന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ദീർഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. പിഎം ധൻ-ധാന്യ കൃഷി യോജനയ്ക്ക് കീഴിലുള്ള വികസന കാർഷിക ജില്ലകളുടെ വികസനം, പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളുടെ കാർഷിക മേഖലയെ മാറ്റിയെടുക്കാൻ ലക്ഷ്യമിടുന്ന ഒരു ദീർഘവീക്ഷണമുള്ള പദ്ധതിയാണ്. നൂറ് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തിൽ  കാസർകോട്, കണ്ണൂർ കോഴിക്കോട് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്,  വിദ്യാഭ്യാസ വകുപ്പ്, ഫിഷറീസ് വകുപ്പ്, മൃഗസംരക്ഷണ - ക്ഷീരവികസന വകുപ്പ്, സഹകരണ മന്ത്രാലയം, ജലവിഭവ വകുപ്പ്, ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം, ഗ്രാമവികസന വകുപ്പ,് ഭൂരേഖ വകുപ്പ് / ഭൂവിഭവ വകുപ്പ് , നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക മന്ത്രാലയം എന്നിവയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായുള്ളത്.

ജില്ലാ പ്ലാനിങ് ഓഫീസർ ടി. രാജേഷ്, പ്രിൻസിപ്പാൾ കൃഷി ഓഫീസർ കെ. രാഘവേന്ദ്ര, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എൻ.കെ സന്തോഷ്, ഡയറി ഡി.ഡി കെ. ഉഷാദേവി, ഫിഷറീസ് ഡി.ഡി കെ.എ ലബീബ്, ആത്മ പി.ഡി കെ. അനന്ത, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്ത് കുമാർ, വാട്ടർ മാനേജ്‌മെന്റ്  ഡി.ഡി.എ ഇൻചാർജ്ജ് ജി. നിഷ, ഹോർട്ടികൾച്ചർ ഡിഡി.എ ഇൻചാർജ്ജ് ടി. വിനോദ് കുമാർ, എൻ.ഡബ്ല്യു.ഡി.പി.ആർ.എ ഡി.ഡി.എ ഇൻചാർജ്ജ് ഡി.എൽ സുമ, ലീഡ് ബാങ്ക് ജില്ലാ മാനേജർ എസ്. തിപ്പേഷ്,  എ.എ.ഇ (കൃഷി) എൻ. സുഹാസ്, കെ.വി.കെ എസ്.എം.എസ് ഡോ. ബെഞ്ചമിൻ , സ്‌കിൽ കോർഡിനേറ്റർ എം.ജി നിധിൻ തുടങ്ങിയവർ പങ്കെടുത്തു.