സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ; രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയോഗം ചേർന്നു
സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ വിതരണം ചെയ്ത എന്യൂമറേഷൻ ഫോം തിരികെ ലഭിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. ജില്ലകാളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.
കാസർഗോഡ് : സ്പെഷ്യൽ ഇന്റൻസീവ് റിവിഷനുമായി ബന്ധപ്പെട്ട് കാസർകോട് ജില്ലയിൽ വിതരണം ചെയ്ത എന്യൂമറേഷൻ ഫോം തിരികെ ലഭിക്കുന്നതിന് രാഷ്ട്രീയപാർട്ടികൾ സഹകരിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാകളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. ജില്ലകാളക്ടറുടെ ചേംബറിൽ ചേർന്ന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. വിതരണം ചെയ്ത എന്നയൂമറേഷൻ ഫോമുകൾ തിരികെ ലഭിക്കുന്നതിൽ എല്ലാ രാഷ്ട്രീയ പാർട്ടികളും സഹകരിക്കണം.
എസ്.ഐ.ആർ പ്രവർത്തനത്തിൽ ജില്ലയിൽ കൈവരിച്ച പുരോഗതി ജില്ലാ കളക്ടർ വിശദീകരിച്ചു.പാർട്ടി അടിസ്ഥാനത്തിൽ ഹെൽപ്പ് ഡെസ്‌കുകൾ രൂപീകരിച്ചു പ്രവർത്തനം നടത്തരുത്. പകരം ബി.എൽ.എക്ക് സഹായിക്കാം.വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ചു ഹെൽപ്പ് ഡെസ്‌കുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ഗുരുപ്രസാദ് പ്രഭു,ബി.വിജയകുമാർ, ഉമ്മർ പാടലടുക്ക, ബിജു ഉണ്ണിത്താൻ, എം.സി പ്രഭാകരൻ കോൺഗ്രസ്, ഡോ. വി.പി.പി മുസ്തഫ, അബ്ദുളളക്കുഞ്ഞി ചെർക്കള, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എ.എൻഗോപകുമാർ, ജൂനിയർ സൂപ്രണ്ട് എ.രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.