ചിറ്റാരിക്കലിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലിസ്

യുവതി ഭര്‍തൃവീട്ടിൽ മരിച്ച സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ബന്ധുക്കള്‍ക്ക് പരാതികളില്ലെന്നും ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ പറഞ്ഞു.

 

ബന്ധുക്കള്‍ പൊലിസ്  സ്‌റ്റേഷനിലെത്തി തങ്ങള്‍ക്ക് ഈക്കാര്യത്തില്‍ പരാതികളില്ലെന്ന് അറിയിച്ചു.

ചെറുപുഴ: യുവതി ഭര്‍തൃവീട്ടിൽ മരിച്ച സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പൊലിസ് അന്വേഷണത്തിൽ വ്യക്തമായി. യുവതിയുടെ ബന്ധുക്കള്‍ക്ക് പരാതികളില്ലെന്നും ചിറ്റാരിക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയ വളപ്പില്‍ പറഞ്ഞു. വ്യാഴാഴ്ച്ച രാത്രി 11 മണിയോടെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ദര്‍ശനയെ(28)ഉടന്‍ ചെറുപുഴയിലെ ലീഡര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ദര്‍ശന അപസ്മാര രോഗത്തിന് ചികില്‍സയിലായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഒരു വര്‍ഷം മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത ഇരുവരും രണ്ടാഴ്ച്ച മുൻപാണ് വെസ്റ്റ് എളേരി കോട്ടമല അടുക്കളമ്പാടിയിലെ കൊടൈക്കനാല്‍ വീട്ടില്‍ എത്തിയത്. 

ഭര്‍ത്താവ് ജോബിന്‍സിന്റെ പിതാവ് മൈക്കിളിന്റെ മരണത്തെതുടര്‍ന്നാണ് ദര്‍ശന ഇവിടെ എത്തിയത്. ബന്ധുക്കള്‍ പൊലിസ്  സ്‌റ്റേഷനിലെത്തി തങ്ങള്‍ക്ക് ഈക്കാര്യത്തില്‍ പരാതികളില്ലെന്ന് അറിയിച്ചു. വെള്ളരിക്കുണ്ട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി.