നിലേശ്വരം ബസ്സ്റ്റാൻഡ് നിർമ്മാണം : പുരോഗതി വിലയിരുത്താൻ കെ യു ആർ ഡി എഫ് സി  സംഘമെത്തി

നീലേശ്വരം ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്, കെ.യു.ആർ.ഡി.എഫ്.സി ടൗൺ പ്ലാനർ ലിജു എൽ.എസ്, പ്രൊജക്ട് അസിസ്റ്റന്റ് സജീഷ്.പി എന്നിവർ സന്ദർശിക്കുകയും നിർമ്മാണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

 

കാസർ​ഗോഡ് :നീലേശ്വരം ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ്, കെ.യു.ആർ.ഡി.എഫ്.സി ടൗൺ പ്ലാനർ ലിജു എൽ.എസ്, പ്രൊജക്ട് അസിസ്റ്റന്റ് സജീഷ്.പി എന്നിവർ സന്ദർശിക്കുകയും നിർമ്മാണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കെ യു ആർ ഡി എഫ് സി യുടെ 16 കോടി ധനസഹായത്തോടെ നിർമ്മിച്ച ബസ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലാണ് നാടിന് സമർപ്പിച്ചത്. ബസ്സ്റ്റാൻ്റ് യാർഡ് കോൺക്രീറ്റിങ്ങ് പ്രവർത്തിയും പുരോഗമിക്കുകയാണ്.

അടുത്ത മാസം അവസാനതോടെ  സ്റ്റാൻ്റിനകത്തേക്ക്  ബസ്സുകക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന്നാണ് പ്രതീക്ഷ. മാർച്ച് മാസത്തോടെ ബസ്സ്റ്റാന്റ് മുറികൾ ലേലം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു വരുന്നതായി നഗരസഭാ ചെയർമാൻ പി പി മുഹമ്മദ് റാഫി പറഞ്ഞു.  കെ യു ആർ ഡി എഫ് സി സംഘത്തോടൊപ്പം  നഗരസഭാ ചെയർമാൻ, വൈസ് ചെയർപേഴ്സൺ പി എം സന്ധ്യ , വികസന കാര്യ ചെയർപേഴ്സൺ ഇ കെ ചന്ദ്രൻ ,  നഗരസഭാ സെക്രട്ടറി ആയുഷ് ജയരാജ്,  സൂപ്രണ്ട് സുധീർ തെക്കടവൻ ,ഓവർസീയർ കിരൺ എന്നിവരുമുണ്ടായിരുന്നു.