തിരഞ്ഞെടുപ്പ് ; 'മൊബൈല്‍ ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍' ഫ്‌ളാഗ് ഓഫ് ചെയ്തു
കാസർകോട് : ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസാരണം ഇ.വി.എം / വി.വി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് ഉള്‍പ്പെടെ സമ്മതിദായകരില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം സൃഷ്ടിക്കുവാനായി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാശമുള്ള മൊബൈല്‍ ഡെമോണ്‍സ്‌ട്രേഷന്‍ വാന്‍ ജില്ലയിലെത്തി. സബ് കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് ഫ്‌ളാഗ് ഓഫ് ചെയ്തു. നെട്ടണിഗെ
ബജ മോഡല്‍ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സില്‍ നടന്ന ചടങ്ങില്‍ ജില്ലാ സ്വീപ്
നോഡല്‍ ഓഫീസര്‍ ടി.ടി.സുരേന്ദ്രന്‍ അദ്ധ്യക്ഷനായി.
ബെന്നറ്റ് തോമസ് സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ കെ.നിലീന മുരളി സ്വാഗതവും കോളേജ് യൂണിയന്‍ ചെയര്‍മാന്‍ കെ.വി.രാഹുല്‍ നന്ദിയും പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ഉപയോഗിക്കുന്ന വിധം വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. ജില്ലാ ഇലക്ഷന്‍ വിഭാഗം ജീവനക്കാരായ പി.ധനേഷ്, കെ.ടി.ധനേഷ് എന്നിവര്‍ പരിപാടിയുടെ ഭാഗമായി. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.