ഓണാഘോഷത്തിന്റെ വിജയത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം: കല്ലട്ര മാഹിൻ എം.എൽ.എ

: ജില്ലാ തല ഓണാഘോഷ പരിപാടികൾ കാസർകോട് നഗരത്തിൽ വിപുലമായി സംഘടിപ്പിക്കും ഇതിന്റെ ഭാഗമായി ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു കല്ലട്ര മാഹിൻ എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൺവീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്.

 

കാസർ​ഗോട് : ജില്ലാ തല ഓണാഘോഷ പരിപാടികൾ കാസർകോട് നഗരത്തിൽ വിപുലമായി സംഘടിപ്പിക്കും ഇതിന്റെ ഭാഗമായി ജില്ലാ തല സംഘാടക സമിതി രൂപീകരിച്ചു കല്ലട്ര മാഹിൻ എം.എൽ.എ ചെയർമാനും ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ കൺവീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. കാസർകോട് ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ കല്ലട്ര മാഹീൻ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് പ്രാഥമിക രൂപം നൽകി. കാസർകോട് മർച്ചന്റസ് അസോസിയേഷനുമായി സഹകരിച്ച് മെഗാ പൂക്കള മത്സരം സംഘടിപ്പിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും വേണ്ടി വടംവലി മത്സരം, പുലിക്കളി, തിരുവാതിര കളി എന്നിവയും സംഘടിപ്പിക്കും. കാസർകോട് നഗരം ദീപാലങ്കാരമായി മികച്ച രീതിയിൽ അലങ്കരിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങൾക്ക് ക്യാഷ് അവാർഡ് നൽകും.

ഓണാഘോഷത്തിന്റെ വിജയത്തിന് എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് കല്ലട്ര മാഹിൻ എം.എൽ.എ പറഞ്ഞു. കാസർകോട് മുൻസിപ്പൽ ചെയർ പേഴ്സൺ ഷാഹിന സലിം, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുള്ള കുഞ്ഞി ചെർക്കള, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട,് കാറഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജനനി, കാസർകോട് മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ കെ.എം ഹനീഫ, മുനി സിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാർ മാഹിൻ കേളോട്ട് തുടങ്ങിയവർ സംസാരിച്ചു. ടൂറിസം വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ എ.നസീബ് സ്വാഗതവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജി.കെ ജിജേഷ് കുമാർ നന്ദിയും പറഞ്ഞു.