കാസർ​ഗോഡ് നിന്ന് കാണാതായ യുവ എൻജിനിയറെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി

 

നീലേശ്വരം :കാണാതായ യുവ എഞ്ചിനീയറുടെ മൃതദേഹം കടലിൽ നിന്നും കണ്ടെത്തി. ബേക്കൽ തൃക്കണ്ണാടിന് സമീപം കടലിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് അമ്പലത്തിന് സമീപത്തെ യു.കെ.ജയപ്രകാശിൻ്റെ മകൻ പ്രണവിന്റെ (33) മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ചസന്ധ്യക്ക് ഏഴു മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം കാണാതാവുകയായിരുന്നു .

പിതാവിന്റെ പരാതിയിൽ ഹോസ്‌ദുർഗ് പോലീസ് കേസെടുത്തിരുന്നു. ബംഗ്‌ളൂരുവിലെ എഞ്ചിനീയറാണ്. കടലിൽ മൃതദേഹം ഒഴികുന്ന നിലയിൽ മൽസ്യ തൊഴിലാളികളാണ് കണ്ടത്. മൃതദേഹം ജില്ലാശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ യുവാവിൻ്റെ മൊബൈൽ ഫോണും ചെരിപ്പും ബേക്കൽ കടൽ കരയിൽ കണ്ടെത്തിയിരുന്നു. വിവാഹ നിശ്ചയം അടുത്തിടെ കഴിഞ്ഞിരുന്നു