മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പദ്ധതികൾ ആവിഷ്‌ക്കരിക്കും മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ
മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മത്സ്യമേഖലയിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഏറ്റവും അടിയന്തരമായി ഇടപെടേണ്ട വിവിധ മേഖലകളെ സംബന്ധിച്ച് കൃത്യമായ കൺസെപ്റ്റ് ഓടുകൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേകമായി യോഗങ്ങൾ ചേർന്ന്
കാസർകോട് : മത്സ്യത്തൊഴിലാളികളുടെ ക്ഷേമം മത്സ്യമേഖലയിലുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങി ഏറ്റവും അടിയന്തരമായി ഇടപെടേണ്ട വിവിധ മേഖലകളെ സംബന്ധിച്ച് കൃത്യമായ കൺസെപ്റ്റ് ഓടുകൂടി മുന്നോട്ട് പോകേണ്ടതുണ്ടെന്നും അതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലും പ്രത്യേകമായി യോഗങ്ങൾ ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി വരികയാണെന്നും മത്സ്യബന്ധനം, ഹാർബർ എഞ്ചിനീയറിംഗ്, സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. കാസർകോട് ഹാർബർ ഞ്ചെിനീയറിങ് എക്‌സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകനയോഗത്തിൽ ്അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജില്ലകളുടെ സാധ്യതകളും പ്രത്യേകതകളും അനുസരിച്ച് ഏറ്റവും മികച്ച പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ടെന്നും വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയതിനുശേഷം ഗുണഭോക്താക്കൾക്ക് കൃത്യമായി അത് ഉപയോഗിക്കാൻ കൂടി സാധിക്കണമെന്നും മന്ത്രി പറഞ്ഞു. വലിയ തുകകൾ മുടക്കി നിർമ്മിച്ച പല കെട്ടിടങ്ങളും ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന സ്ഥിതി സംസ്ഥാനത്ത് പലയിടങ്ങളിലും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് അനുവദിച്ചു കൊടുക്കാൻ സാധിക്കില്ല. കാസർകോട് ജില്ലയിൽ മഞ്ചേശ്വരം തുറമുഖം വലിയ തുക ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും അതിന്റെ ലക്ഷ്യപ്രാപ്തിയിലേക്ക് എത്താൻ സാധിച്ചിട്ടില്ല. ഈ വിഷയം പരിഗണിച്ച് എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണെന്ന് മന്ത്രി പറഞ്ഞു. പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് മുതൽ സ്റ്റെയിക്ക് ഹോൾഡർമാരെ കൂടി പരിഗണിച്ച് മുന്നോട്ടുപോകണമെന്നും മത്സ്യതൊഴിലാളികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്് പദ്ധതികൾ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കല്ലട്ര മഹിൻ എം.എൽ.എ വിവിധ വിഷയങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.കാസർകോട് വർദ്ധിച്ചുവരുന്ന കടലാക്രമണങ്ങളും കടൽത്തീര ശോഷണവും ജില്ലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്, ഇറിഗേഷൻ വിഭാഗവുമായി ചേർന്ന് പ്രശ്‌നത്തിന് പരിഹാരം കാണണം.
ജില്ലയിലെ സുനാമി ഉന്നതി, മത്സ്യത്തൊഴിലാളി ഉന്നതി എന്നിവയുടെ നവീകരണ പ്രവർത്തികൾ നടത്തേണ്ടിയിരിക്കുന്നു. 294 കുടുംബങ്ങളാണ് കുടുംബങ്ങളാണ് സുനാമി മത്സ്യത്തൊഴിലാളി ഉന്നതികളിലായി ഉള്ളത്. കല്ലുമ്മക്കായ കർഷകരെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മറൈൻ എൻഫോഴ്‌സ്‌മെന്റ് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ജില്ലയിൽ കൂടുതൽ റെസ്‌ക്യൂ ബോട്ടുകൾ ആവശ്യമാണെന്നും തുടങ്ങിയ വിഷങ്ങൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.കെ ഷൈനി അറിയിച്ചു.
കാസർകോട് ജില്ലയിൽ 70 കിലോമീറ്റർ നീളമുള്ള കടൽത്തീരം ആണുള്ളത്. 17 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിലായി 8339 മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ജില്ലയിലുള്ളത്. 10093 രജിസ്റ്റർ ചെയ്ത മത്സ്യത്തൊഴിലാളികൾ ജില്ലയിലുണ്ട്. 27 മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങൾ, മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ, 11 ഫിഷ് ലാൻഡിങ് സെന്ററുകൾ എന്നിവയാണഉള്ളത്.
നബാർഡിന്റെ ഫണ്ടിൽ 200 കോടി വകയിരുത്തിയ ആജാനൂർ തുറമുഖം, കാസർകോട് മത്സ്യബന്ധന തുറമുഖത്തിൽ നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ, മഞ്ചേശ്വരം ഹാർബറിലെ പ്രശ്‌നങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ഐസ് പ്ലാന്റ്, കോൾഡ് സ്റ്റോറേജ്, ഐസ് ക്രഷ് യൂണിറ്റ്, കോമ്പൗണ്ട് വാൾ, ഡീസൽ, പെട്രോൾ പമ്പുകൾ, ബോട്ട് റിപ്പയർ യാർഡ് തുടങ്ങി വിവിധ ആവശ്യങ്ങൾ ഹാർബർ വെഞ്ചിനീയറിങ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ കെ രൂപേഷ് അറിയിച്ചു.
ഇതര സംസ്ഥാനത്തിൽ നിന്നും ചെറിയ തുക ഈടാക്കി മണ്ണെണ്ണ വിതരണം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ അടിയന്തര നടപടികൾ ആവശ്യമാണെന്നും മത്സ്യഫെഡ് ജില്ലാ മാനേജർ അറിയിച്ചു. കാസർകോട് ജില്ലയിൽ എൻഡോസൾഫാൻ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഒന്നാം ഘട്ടം പൂർത്തിയായ സഹജീവനം സ്‌നേഹ ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കേണ്ടതുണ്ടെന്നും സാമൂഹ്യ നീതി വകുപ്പ് ജില്ലയിൽ നടത്തിയ വലിയ പുരോഗതിയുടെ തുടർച്ച ആവശ്യമാണെന്നും ജില്ലാ സാമൂഹ്യനീതി ഓഫീസർ ആര്യ പി രാജ് അറിയിച്ചു.