സ്ത്രീകളുടെ സൗജന്യ യാത്ര സർക്കാരിന്റെ നയം; മന്ത്രി സി.പി ജോൺ

കാസർ​ഗോട് : സ്ത്രീകളുടെ സൗജന്യ യാത്ര സർക്കാറിന്റെ നയമാണെന്നും ഇതിൽ പാവപ്പെട്ട സ്ത്രീയെന്നോ വൃദ്ധയായ സ്ത്രീയെന്നോ വ്യത്യാസമില്ലെന്നും ഗതാഗത മന്ത്രി സി.പി ജോൺ കാസർകോട് പറഞ്ഞു. പ്രിയദർശിനി ബസ് സർവീസുമായി ബന്ധപ്പെട്ട്‌പ്രൈവറ്റ് ബസുകൾക്ക് ഉണ്ടാകുന്ന പ്രശ്‌നം പഠിച്ചു പരിഹരിക്കും. 

പ്രൈവറ്റ് ബസ്സും കെ.എസ്.ആർ.ടി.സി ബസ്സും ഒരുമിച്ചു ഓടുന്ന റൂട്ടുകളിൽ മാത്രമേ പ്രശ്‌നമുള്ളൂ കെ.എസ്.ആർ.ടി.സിയുടെ കെട്ടിടങ്ങൾ ഒഴിഞ്ഞു കിടക്കുന്നതുമായ ബന്ധപ്പെട്ട് എല്ലാ ഡിപ്പോയിലും ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്, കമ്മിറ്റിയുടെ ചുമതല എം.എൽ.എയ്ക്ക് നൽകും. മുൻസിപ്പൽ, കോർപ്പറേഷൻ അംഗങ്ങളും ഇതിൽ അംഗമാകുമെന്നും ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിപോലെ ട്രാൻസ്‌പോർട്ട് മാനേജ്‌മെന്റ് കമ്മിറ്റി എല്ലാ ഡിപ്പോകളിലും വരുമെന്നും കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവേ മന്ത്രി പറഞ്ഞു.