ഉക്രൈനിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയലിന്റെ വീട് മന്ത്രി അനൂപ് ജേക്കബ്ബ് സന്ദർശിച്ചു
ഉക്രയിനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയന്റെ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വീട് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് സന്ദർശിച്ചു.
Aug 8, 2026, 20:34 IST
കാസർഗോട് : ഉക്രയിനിൽ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മർച്ചന്റ് നേവി ജീവനക്കാരൻ അഖിൽ ജോയന്റെ വെള്ളരിക്കുണ്ട് എ.കെ.ജി നഗറിലെ വീട് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്ബ് സന്ദർശിച്ചു. മാതാപിതാക്കളെ ആശ്വസിപ്പിച്ചു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഇന്നും ഫോണിൽ വിവരം തിരക്കിയിരുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുകയാണെന്നും പിതാവ് ജോയൽ മന്ത്രിയോട് പറഞ്ഞു.