തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട പരിശോധന കാസർകോട് ജൂലൈ 28 മുതൽ

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന സംസ്ഥാനത്ത് ആരംഭിച്ചു.

 



കാസർകോട് : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ( ഇവിഎം) കളുടെ ആദ്യഘട്ട പരിശോധന സംസ്ഥാനത്ത് ആരംഭിച്ചു. കാസർകോട് ജില്ലയിൽ ജൂലൈ 28 മുതൽ 20 വരെയാണ് പരിശോധന. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് 25 വരെയും കാസർഗോഡ് ജൂലൈ 28 മുതൽ ഓഗസ്റ്റ് 20 വരെയും കണ്ണൂർ ഓഗസ്റ്റ് ഒന്നു മുതൽ 23 വരെയും പരിശോധന നടക്കും. 14 ജില്ലകളിലായി 51551 കൺട്രോൾ യൂണിറ്റുകളും 139053 ബാലറ്റ് യൂണിറ്റുകളും പരിശോധിക്കും. പൊതുമേഖലാസ്ഥാപനമായ ഇസിഐഎൽ നിയോഗിക്കുന്ന രണ്ട് എൻജിനീയർമാരുടെ നേതൃത്വത്തിൽ ആയിരിക്കും പരിശോധന.