സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു; എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാസർഗോഡ് : സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാത്തവര്‍ക്കായി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായാണ് (ആഗസ്ത് 24,25) പരീക്ഷ നടത്തുന്നത്. ആദ്യ ദിനം ജില്ലയില്‍ ഒന്‍പത് സ്‌കൂളുകളിലായി 123 പേര്‍ പരീക്ഷ എഴുതി. ശനിയാഴ്ച മലയാളം/ കന്നട ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിലുള്ള പരീക്ഷ നടന്നു. ഞായറാഴ്ച സാമൂഹ്യപാഠം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പരിക്ഷകള്‍ നടക്കും. അവധി ദിവസങ്ങളിലായി
കാസർഗോഡ് : സാക്ഷരതാ മിഷന്റെ ഏഴാം തരം തുല്യത പരീക്ഷ ആരംഭിച്ചു. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കാത്തവര്‍ക്കായി നടത്തുന്ന ഏഴാം തരം തുല്യതാ പരീക്ഷ കാസര്‍കോട് ജില്ലയില്‍ ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായാണ് (ആഗസ്ത് 24,25) പരീക്ഷ നടത്തുന്നത്. ആദ്യ ദിനം ജില്ലയില്‍ ഒന്‍പത് സ്‌കൂളുകളിലായി 123 പേര്‍ പരീക്ഷ എഴുതി. ശനിയാഴ്ച മലയാളം/ കന്നട ഇംഗ്ലീഷ് ഹിന്ദി എന്നീ വിഷയങ്ങളിലുള്ള പരീക്ഷ നടന്നു. ഞായറാഴ്ച സാമൂഹ്യപാഠം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ പരിക്ഷകള്‍ നടക്കും. അവധി ദിവസങ്ങളിലായി
എട്ടുമാസത്തെ പരിശീലനത്തിന് ശേഷമാണ് പരീക്ഷ സംഘടിപ്പിച്ചത്. സ്‌കൂളില്‍നിന്ന് നാലാം ക്ലാസോ സാക്ഷരതാ മിഷന്‍ നടത്തുന്ന നാലാം തരം തുല്യത വിജയിച്ചവര്‍ക്ക് ഏഴാം തരം തുല്യതക്ക് ചേരാം. കാഞ്ഞങ്ങാട് നഗരസഭയിലെ 62 കാരിയായ ബേബി സിവിയാണ് പരീക്ഷ എഴുതിയ ഏറ്റവും പ്രായം കൂടിയ പഠിതാവ്. കാഞ്ഞങ്ങാട് നഗരസഭയിലെ തന്നെ 17കാരനായ മുഹമ്മദ് സിയനാണ് ഏറ്റവും പ്രായം കുറഞ്ഞ പഠിതാവ്. കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ 37കാരിയായ ഭിന്നശേഷി പഠിതാവ് നസീറയ്ക്ക് ചോദ്യപേപ്പര്‍ നല്‍കി ഉദ്ഘാടനം ചെയ്തു.
ജില്ലാ സാക്ഷരതാ മിഷന്‍ കോഡിനേറ്റര്‍ പി.എന്‍ ബാബു അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ബിന്ദു ടീച്ചര്‍ പ്രധാന അധ്യാപിക ഉഷ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പ്രേരക്മാരായ സി.കെ പുഷ്പകുമാരി എ തങ്കമണി കെ സുജിത എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷ കാഞ്ഞങ്ങാട് മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ബില്‍ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരത സമിതി അംഗം പപ്പന്‍ കുട്ടമത്ത് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ എം ഡി രാജേഷ് സംസാരിച്ചു. പ്രേരകുമാരായ എം ഗീത വീ രജനി എം നാരായണി ബാലാമണി ആയിഷ മുഹമ്മദ് എം ശാലിനി എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.
ബോവിക്കാനം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷ മൂളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി വി മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ അബ്ബാസ് കൊളചെപ്പ് ,നാരായണിക്കുട്ടി ,പ്രിന്‍സിപ്പാള്‍ മെജോ തോമസ് ,എച്ച് എം നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രേരകുമാരായ പുഷ്പലത വി ഉഷ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു.മഞ്ചേശ്വരം എസ്എ ടി സ്‌കൂളില്‍ നടന്ന പരീക്ഷ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി കെ ഹനീഫ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍മാരായ എന്‍ അബ്ദുല്‍ ഹമീദ് സംഷീന, പഞ്ചായത്തങ്ങളായ കെ വി രാധാകൃഷ്ണന്‍ അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അസി സെക്രട്ടറി എസ് പി മനോജ് എന്നിവര്‍ സംസാരിച്ചു. പ്രേരകുമാരായ ഗ്രേസിവേഗസ് പരമേശ്വരനായിക് ,സുതാ ടി ഷേണായി, ശോഭ രവിശങ്കര്‍, പി വിശ്വനാഥ ,പൂര്‍ണിമ എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു. കുമ്പള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യുപി താഹിറ യൂസഫ് ഉദ്ഘാടനം ചെയ്തു.
വിലാസിനി ,സാവിത്രി എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നടന്ന പരീക്ഷയ്ക്ക് നോഡല്‍ പ്രേരക് രാധ നേതൃത്വം കൊടുത്തു. ജിഎച്ച്എസ്എസ് പരപ്പയില്‍ നടന്ന പരീക്ഷ കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി ഉദ്ഘാടനം ചെയ്തു. കെ ഓ അനില്‍കുമാര്‍ വിന്‍സെന്റ് , രജനി കള്ളാര്‍ , വിദ്യ ,ലതിക യാദവ് എന്നിവര്‍ നേതൃത്വം നല്‍കി. തൃക്കരിപ്പൂരില്‍ നടന്ന പരീക്ഷയ്ക്ക് നോഡല്‍ പ്രേരക് ടിവി പ്രീന നേതൃത്വം നല്‍കി. മുള്ളേരിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരീക്ഷ കാറഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനനി ഉദ്ഘാടനം ചെയ്തു. എം രത്‌നാകര സംസാരിച്ചു. പ്രേരകുമാരായ തങ്കമണി മാലതി ശശികല കാഞ്ചന എന്നിവര്‍ പരീക്ഷയ്ക്ക് നേതൃത്വം കൊടുത്തു.