ഭാഷയുടെ സൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിക്കാനും നിത്യ ജീവിതത്തിന്റെ ഭാഗമാക്കാനും കഴിയണം; ഡോ.കെ.വി സജീവന്‍

ഭാഷയുടെ സൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിക്കാനും നിത്യ ജീവിതത്തിന്റെ ഭാഗമാക്കാനും കഴിയണമെന്ന് ഡോ.ടി.വി സജീവന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ഔദ്യോഗിക ഭാഷാ വാരാചരണം സമാപനം ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

 

കാസർകോട് :ഭാഷയുടെ സൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിക്കാനും നിത്യ ജീവിതത്തിന്റെ ഭാഗമാക്കാനും കഴിയണമെന്ന് ഡോ.ടി.വി സജീവന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ഔദ്യോഗിക ഭാഷാ വാരാചരണം സമാപനം ഉദ്ഘാടന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഫ്ലൈഓവര്‍ എന്ന വാക്കിന് പകരം മേല്‍പ്പാലം, സ്പീഡ് ഗവര്‍ണറിന് പകരം വേഗപ്പൂട്ട് പോലെ സൗന്ദര്യം ചോര്‍ന്ന് പോകാതെയുള്ള മലയാള പദങ്ങള്‍ ആംഗലേയ വാക്കുകള്‍ക്ക് പകരം കണ്ടെത്തുകയും പറഞ്ഞ് ശീലിക്കുകയും ചെയ്യുമ്പോള്‍ ഭാഷയുടെ നിലനില്‍പ് സാധ്യമാകുന്നു.

ഫയലുകള്‍ തയ്യാറാക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ആംഗലേയ പദങ്ങളുടെ അതിപ്രസരം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷ ഹൃദയത്തിൽ നിന്നും മറ്റു ഭാഷകൾ മസ്തിഷ്കത്തിൽ നിന്നും രൂപപ്പെടുന്നതാണ് ഡോ. കെ.വി സജീവൻ പറഞ്ഞു

കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത ടീച്ചര്‍ പരിപാടി ഉദ്ഘാടനവും ഹരിത സ്ഥാപന നഗരസഭാ തല പ്രഖ്യാപനവും നിര്‍വ്വഹിച്ചു. ഹോസ്ദുര്‍ഗ്ഗ് താഹ്‌സില്‍ദാര്‍ ടി. ജയപ്രസാദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, നഗരസഭ സെക്രട്ടറി മനോജ് കുമാര്‍, ഹരിത കേരള മിഷന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ബാലചന്ദ്രന്‍ മാസ്റ്റര്‍ , ഭൂരേഖ താഹ്‌സില്‍ദാര്‍ ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ സ്വാഗതവും ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി താഹ്‌സില്‍ദാര്‍ കെ. ബാബു നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ കൗൺസിലർമാർ താലൂക്കിലെ ജീവനക്കാർ  വില്ലേജ് ഓഫീസർമാർ സിവിൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.