കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ ഒഴിവ്

കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള സർക്കാരും പി.എസ്.സിയും അംഗീകരിച്ച ഡി.എം.എൽ.ടിയോ ബി.എസ്.സി എം.എൽ.ടിയോ വിജയിച്ച 18 വയസ്സിനും 56 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

 


കാസർ​ഗോഡ് : കാഞ്ഞങ്ങാട് ഗവൺമെന്റ് ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. കേരള സർക്കാരും പി.എസ്.സിയും അംഗീകരിച്ച ഡി.എം.എൽ.ടിയോ ബി.എസ്.സി എം.എൽ.ടിയോ വിജയിച്ച 18 വയസ്സിനും 56 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കാം.

ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 21ന് ബുധനാഴ്ച രാവിലെ പത്തരയ്ക്ക് കാഞ്ഞങ്ങാട് പുതിയ കോട്ടയിലുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ- 0467 2206886, 9447783560.