കാസർക്കോട് പത്താം ക്ളാസ് വിദ്യാർത്ഥിയെ മരിച്ചനിലയിൽ കണ്ടെത്തി
15 വയസുകാരൻ്റെ മരണം കാസർകോടിനെ ദുഃഖത്തിലാഴ്ത്തി കാസർകോട്ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന പത്താം തരം വിദ്യാർത്ഥി സി കെ മുഹമ്മദ് ഷെബീറിൻ്റെ വേർപാടാണ്സ്കൂളിനേയും നാടിനെ ദുഃഖത്തിലാഴ്ത്തിയത്
Aug 3, 2024, 23:00 IST
കണ്ണൂർ : 15 വയസുകാരൻ്റെ മരണം കാസർകോടിനെ ദുഃഖത്തിലാഴ്ത്തി കാസർകോട്ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന പത്താം തരം വിദ്യാർത്ഥി സി കെ മുഹമ്മദ് ഷെബീറിൻ്റെ വേർപാടാണ്സ്കൂളിനേയും നാടിനെ ദുഃഖത്തിലാഴ്ത്തിയത്
വെള്ളിയാഴ്ച്ച ഉപ്പളയിലെ ബന്ധുവീട്ടിലായിരുന്ന ഷെബീർ ശനിയാഴ്ച്ച തിരിച്ചു വന്നതിനു ശേഷം ഏഴു മണിക്ക് വീട്ടിലെ കുളിമുറിയിൽ കുളിക്കാൻ കയറിയതായിരുന്നു. അരമണിക്കൂർ സമയം കഴിഞ്ഞും പുറത്തിറങ്ങി കാണാതായതിനെ തുടർന്ന് ഉപ്പയും ഉമ്മയും അയൽവാസിയും ചേർന്ന് കുളിമുറി വാതിൽ കുത്തിതുറന്നു നോക്കിയപ്പോഴാണ് ഷെബീർ താഴെ വീണുകിടക്കുന്നത് കണ്ടത്.
ഉടൻ സ്വകാര്യ ആശുപത്രിലെത്തിച്ചെപ്പോഴാണ് മരണം സ്ഥിരികരിച്ചത്. സംഭവത്തിൽ കാസർകോട് ടൗൺ പൊലിസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.