കാസർഗോട് ഹാൻവീവ് ഓണം വിപണന മേള ആഗസ്ത് നാല് മുതൽ
കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ കാസർകോട്ടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം കല്ലട്ര മാഹിൻ എം.എൽ.എ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ അരുണാചലം സുകുമാർ അധ്യക്ഷത വഹിച്ചു.
കാസർഗോട് : കേരള സംസ്ഥാന കൈത്തറി വികസന കോർപ്പറേഷന്റെ കാസർകോട്ടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം കല്ലട്ര മാഹിൻ എം.എൽ.എ നിർവഹിച്ചു. മാനേജിങ് ഡയറക്ടർ അരുണാചലം സുകുമാർ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന കാസർകോട് മുൻസിപ്പൽ ചെയർപേഴ്സൺ ഷാഹിന സലീം നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിപുലമായ വിൽപനയ്ക്കുള്ള ഒരുക്കങ്ങൾ ഷോറൂമിൽ പൂർത്തിയായി.
കൈത്തറി ഉൽപ്പന്നങ്ങൾക്ക് 20% റിബേറ്റോടെ ഓണം വിപണനമേള ആഗസ്റ്റ് നാല് മുതൽ ആഗസ്റ്റ് 25 വരെ നടക്കും. കേരളത്തിലുള്ള ഹാൻവീവിന്റെ മുപ്പത്തഞ്ചിൽ പരം വരുന്ന വിൽപ്പന കേന്ദ്രങ്ങളിലും കൂടാതെ എക്സിബിഷൻ കേന്ദ്രങ്ങളിലും ഈ കാലയളവിൽ റിബേറ്റ് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി 70% വരെ പ്രത്യേക ഡിസ്‌കൗണ്ടും ഓൺലൈൻ പെയ്മെന്റുകൾക്ക് 10% അഡീഷണൽ ഡിസ്‌കൗണ്ടും ലഭിക്കും
കൈത്തറി ഉത്പ്പന്നങ്ങളായ ആർട്ട് സിൽക്ക് സാരികൾ, മുണ്ട്, ബെഡ്ഷീറ്റ്, ടവ്വലുകൾ, ചുരിദാർ മെറ്റീരിയലുകൾ എന്നിവയാണ് ഹാൻവീവിന്റെ പ്രധാന ഉൽപ്പന്ന ശ്രേണി. അർഹരായ സർക്കാർ, അർദ്ധസർക്കാർ, സഹകരണ-പൊതുമേഖലാ ജീവനക്കാർക്ക് തവണ വ്യവസ്ഥയിൽ നിബന്ധനകൾക്ക് വിധേയമായി കൈത്തറി ഉത്പ്പന്നങ്ങൾ ഹാൻവീവ് വിൽപ്പന കേന്ദ്രങ്ങൾ വഴി ലഭ്യമാണ്.
ഗുണമേന്മയാർന്ന കൈത്തറി ഉത്പ്പന്നങ്ങൾ വിലക്കുറവിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഹാൻവീവ് ഒരുക്കുന്നത്. ചടങ്ങിൽ ഹാൻവീവ് കമ്പനി സെക്രട്ടറി ആരുൺ അഗസ്റ്റിൻ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ.ഖാലിദ്, ടി.എം.എ കരീം, പി.ആർ സുനിൽ എന്നിവർ സംസാരിച്ചു. ഹാൻവീവ് മാർക്കറ്റിംഗ് മാനേജർ ഒ.കെ സുദീപ് സ്വാഗതവും കണ്ണൂർ മാനേജർ സി.പി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.