കാസർകോട്ടെ ലഹരിക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കാസർകോട് എംഡിഎംഎ കേസിൽ ഒരാൾ കൂടിൽ അറസ്റ്റിൽ. അമ്പലത്തറ സ്വദേശി മുഹമ്മദ്‌ സാബിറാണ് (38) പിടിയിലായത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. 

 

കാസർകോട്:കാസർകോട് എംഡിഎംഎ കേസിൽ ഒരാൾ കൂടിൽ അറസ്റ്റിൽ. അമ്പലത്തറ സ്വദേശി മുഹമ്മദ്‌ സാബിറാണ് (38) പിടിയിലായത്. കേസിലെ അഞ്ചാമത്തെ അറസ്റ്റാണിത്. സാബിർ ലഹരി കടത്തിലെ മുഖ്യകണ്ണിയെന്നാണ് പൊലീസ് പറയുന്നത്. സാബിറിന് ലഹരി കടത്തലിൽ ദില്ലി, ബംഗളൂരു എന്നീ ന​ഗരങ്ങളുമായി ബന്ധമുണ്ടെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അതേസമയം, കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആ​ഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും. പ്രതികൾക്കായി ഹാജരായത് കോൺഗ്രസ് നേതാവായ അഭിഭാഷകനാണ്. കാസർ​ഗോഡ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്‌ അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി ഹാജരായത്. യൂത്ത് കോൺഗ്രസുകാർ പ്രതികളായ മയക്കുമരുന്ന് കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് പൊലീസ് കടന്നത്.