ബേക്കലിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രികനായ നിർമ്മാണ തൊഴിലാളി മരിച്ചു 

 ടോറസ് ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ നിർമ്മാണ തൊഴിലാളി മരിച്ചു.ഉദുമ കണ്ണിക്കുളങ്ങരയിലെ വാർപ്പ് മേസ്ത്രി കുഞ്ഞിരാമനാണ് (65) മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോട് കൂടി പള്ളം ധനലക്ഷ്മി ബാങ്ക് പരിസരത്ത് വെച്ചാണ് അപകടം ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

 

 ബേക്കൽ : ടോറസ് ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ നിർമ്മാണ തൊഴിലാളി മരിച്ചു.ഉദുമ കണ്ണിക്കുളങ്ങരയിലെ വാർപ്പ് മേസ്ത്രി കുഞ്ഞിരാമനാണ് (65) മരണപ്പെട്ടത്. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോട് കൂടി പള്ളം ധനലക്ഷ്മി ബാങ്ക് പരിസരത്ത് വെച്ചാണ് അപകടം ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

പരേതരായ ചോയ്യിയുടെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സുമതി. മക്കൾ: രാഹുൽ , അർജുൻ. (ഇരുവരും ഗൾഫ്).മരുമക്കൾ: കാവ്യ , സംഗീത സഹോദരങ്ങൾ: ലക്ഷ്‌മി,സുധാകരൻ, സരോജിനി, കുഞ്ഞിക്കണ്ണൻ, ഗീത. ബേക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.