കാസർഗോഡ് ട്യൂഷൻ അദ്ധ്യാപക നിയമനം
കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കാറഡുക്ക ഗ്രാമപഞ്ചായത്തിലെ പുട്ടണമൂല, മുളിയാർ ഗ്രാമപഞ്ചായത്തിലെ വടക്കേക്കര, ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കാനത്തിൽ എന്നീ നഗറുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മൂന്ന് മാസത്തേക്ക് ട്യൂഷൻ നൽകുന്നതിന് ട്യൂഷൻ അദ്ധ്യാപകരെ നിയമിക്കുന്നു.
Dec 19, 2025, 19:18 IST
കാസർഗോഡ് : കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ കാറഡുക്ക ഗ്രാമപഞ്ചായത്തിലെ പുട്ടണമൂല, മുളിയാർ ഗ്രാമപഞ്ചായത്തിലെ വടക്കേക്കര, ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കാനത്തിൽ എന്നീ നഗറുകളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് മൂന്ന് മാസത്തേക്ക് ട്യൂഷൻ നൽകുന്നതിന് ട്യൂഷൻ അദ്ധ്യാപകരെ നിയമിക്കുന്നു.
പട്ടികജാതി വിഭാഗത്തിൽപെട്ട തൊഴിൽ രഹിതരായ ഡിഗ്രി, ബി. എഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപെട്ട വരുടെ അഭാവത്തിൽ മറ്റ് വിഭാഗത്തിൽപെട്ടവരെ പരിഗണിക്കും. പ്രദേശവാസികൾക്ക് മുൻഗണന. പ്രതിമാസ ഓണറേറിയം 7000 രൂപ. താൽപര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഡിസംബർ 23ന് രാവിലെ 11ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലുള്ള പട്ടികജാതി വികസന ഓഫീസിൽ ഹാജരാകണം.