കാസർകോട് ഭൂജല വകുപ്പിന്റെ പുതിയ കുഴൽക്കിണർ നിർമ്മാണ യൂണിറ്റ് ഫ്ളാഗ് ഓഫ് ചെയ്തു

പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കാസർകോട് ഭൂജല വകുപ്പിന് അനുവദിച്ച പുതിയ കുഴൽക്കിണർ നിർമ്മാണ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നിർവ്വഹിച്ചു.

 

കാസർ​ഗോട് : പൊതുജനങ്ങൾക്കുള്ള സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി കാസർകോട് ഭൂജല വകുപ്പിന് അനുവദിച്ച പുതിയ കുഴൽക്കിണർ നിർമ്മാണ യൂണിറ്റിന്റെ ഫ്ളാഗ് ഓഫ് ചടങ്ങ് നിർവ്വഹിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം പുതിയ യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്ളാഗ് ഓഫ് കർമ്മവും നിർവ്വഹിച്ചു. ഉൾനാടൻ പ്രദേശങ്ങളിൽ കൂടി എത്തിച്ചേരാൻ ഉതകുന്ന റിഗ്ഗ് ആയതിനാൽ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലസേചന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും പുതിയ അത്യാധുനിക സംവിധാനം ഏറെ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഭൂജല വകുപ്പ് കാസർകോട് ജില്ലാ ഓഫീസർ രതീഷ്.ഒ അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് എഞ്ചിനീയർ സുമിത് ലാൽ സി, സീനിയർ ക്ലർക്ക് മനോജ് കുമാർ പി. ആർ. എന്നിവർ സംസാരിച്ചു.  സേവനങ്ങൾ ലഭ്യമാകുന്നതിന് ഭൂജല വകുപ്പിന്റെ കുഴൽക്കിണർ നിർമ്മാണവുമായി ബന്ധപ്പെട്ട സേവനങ്ങൾ ആവശ്യമുള്ള പൊതുജനങ്ങൾ, അപേക്ഷ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ഓഫീസർ അറിയിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ നഈമ് വി. എം. സ്വാഗതവും മാസ്റ്റർ ഡ്രില്ലർ അബ്ദുൽ സമദ്.എ നന്ദിയും പറഞ്ഞു. ഫോൺ- 04994255392.