ഓണക്കാലത്തോടനുബന്ധിച്ച് കാസർകോട് ജില്ലയിലെ  പൊതു വിപണിയില്‍ സംയുക്ത പരിശോധന നടത്തി

 ഓണക്കാലത്തോടനുബന്ധിച്ച് കാസര്‍കോട് മാര്‍ക്കറ്റിലെ 36 കടകളില്‍ റവന്യൂ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ 15 കടകളില്‍ ക്രമക്കേട് കണ്ടെത്തി.

 

കാസർകോട് : ഓണക്കാലത്തോടനുബന്ധിച്ച് കാസര്‍കോട് മാര്‍ക്കറ്റിലെ 36 കടകളില്‍ റവന്യൂ വകുപ്പും സിവില്‍ സപ്ലൈസ് വകുപ്പും ലീഗല്‍ മെട്രോളജി വകുപ്പും സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ 15 കടകളില്‍ ക്രമക്കേട് കണ്ടെത്തി. ലൈസന്‍സ് പരിശോധനയ്ക്ക് ഹാജരാകാത്ത സ്ഥാപനയുടമകള്‍ക്കെതിരെ നോട്ടീസ് നല്‍കി. വില വിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്ക് വില വിവരം പ്രദര്‍ശിപ്പിക്കാന്‍  കര്‍ശന നിര്‍ദ്ദേശം നല്‍കി. അധിക വില രേഖപ്പെടുത്തിയ കടകളില്‍ കൃത്യമായ വില രേഖപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. എ.ഡി.എം പി. അഖില്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ.എന്‍ ബിന്ദു, താലൂക്ക് പ്ലൈ ഓഫീസര്‍ കൃഷ്ണനായിക്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ ദിലീപ്, ലീഗല്‍ മെട്രോളജി ഇന്‍സ് പെക്ടര്‍ രമ്യ  തുടങ്ങിയവര്‍ പരിശോധനയിൽ പങ്കെടുത്തു.

വെള്ളരിക്കുണ്ട് താലൂക്കില്‍ താഹ്‌സില്‍ പി വി മുരളിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാലോം ചിറ്റാരിക്കല്‍ ഭാഗത്തെ 28 ഇടങ്ങളില്‍ പരിശോധന നടത്തി ആറ് ക്രമക്കേട് കണ്ടെത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍ അജിത് കുമാര്‍ റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജാസ്മിന്‍ ലീഗല്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ വിനു കുമാര്‍ എന്നിവര്‍ പങ്കെടുത്തു.